നി​യോ​ജ​ക​മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും
Friday, June 5, 2020 11:06 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധം ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​ദേ​ശ​ത്തു​നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ ജി​ല്ല​യി​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ഴു​തു​ണ്ടാ​ക​രു​തെ​ന്നു മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ല​യി​ൽ തു​ട​ങ്ങി​യ​താ​യി ക​ല​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ൻ​സി​ഡ​ൻ​സ് റെ​സ്പോ​ണ്‍​സ് സി​സ്റ്റം ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ സ​ജ്ജ​മാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​വ​രി​ക​യാ​ണ്.
അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നു സം​വി​ധാ​ന​മു​ണ്ട്. കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള​ളം ശേ​ഖ​രി​ക്കു​ന്ന​ത്. പ്ര​ള​യ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു ബീ​ച്ച​ന​ഹ​ള​ളി ഡാം ​അ​ധി​കൃ​ത​ർ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്ത​താ​യും ക​ല​ക്ട​ർ പ​റ​ഞ്ഞു.
എം.​എ​ൽ.​എ​മാ​രാ​യ സി.​കെ.​ശ​ശീ​ന്ദ്ര​ൻ, ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി.​ന​സീ​മ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ഇ​ള​ങ്കോ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​ഗ​ഗാ​റി​ൻ, വി​ജ​യ​ൻ ചെ​റു​ക​ര, സ​ജി ശ​ങ്ക​ർ, എ​ൻ.​ഡി.​അ​പ്പ​ച്ച​ൻ, പി.​പി.​എ.​ക​രീം, വി.​എ.​മ​ജീ​ദ്,സി.​മൊ​യ്തീ​ൻ​കു​ട്ടി, സി.​എം.​ശി​വ​രാ​മ​ൻ, കെ.​മു​ഹ​മ്മ​ദ​ലി, കെ.​പി.​ശ​ശി​കു​മാ​ർ, വി.​പി.​വ​ർ​ക്കി, കെ.​വി​ശ്വ​നാ​ഥ്, എം.​പി. രാ​മ​കൃ​ഷ്ണ​ൻ, എം.​സി. സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.