വയനാട്ടിൽനിന്ന് 1501 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി
Friday, June 5, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ നി​ന്ന് 1501 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ച​ത്.
ജി​ല്ല​യി​ൽ നി​ന്നും ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന ആ​ദ്യ സം​ഘ​മാ​ണി​ത്. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് വ​യ​നാ​ട് ജി​ല്ല​യിൽനിന്നുള്ളവർക്ക് മാ​ത്ര​മാ​യി അ​നു​വ​ദി​ച്ച ശ്ര​മി​ക് ട്രെ​യി​നി​ലാ​യി​രു​ന്നു മ​ട​ക്കം. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി ബ​സിലാ​ണ് ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ച​ത്.
സ്വ​ദേ​ശ​ത്തേ​ക്ക് പു​റ​പ്പെ​ട്ട മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും രേ​ഖ​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ പി.​എം. ഷൈ​ജു, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ കെ. ​സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ യാ​ത്ര​യാ​ക്കി​യ​ത്. ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ 2173 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.