പ്ര​വാ​സി​ക​ൾ​ക്ക് ഹോം ​ക്വാ​റ​ന്‍റൈൻ: നി​ബ​ന്ധ​ന​ക​ളോ​ടെ അ​നു​മ​തി ന​ൽ​കും
Saturday, June 6, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ക്വാ​റന്‍റൈ​ൻ സൗ​ക​ര്യം ന​ൽ​കു​ന്ന​തി​ന് നി​ബ​ന്ധ​ന​ക​ളോ​ടെ ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി. ഹോം ​ക്വാ​റ​ന്‍റൈൻ സ്വീ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള​ള പ്ര​വാ​സി​ക​ൾ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​ർ മു​ന്പ് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്ക് ഇ-​മെ​യി​ലാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. സെ​ക്ര​ട്ട​റി​യോ ചു​മ​ത​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നോ അ​പേ​ക്ഷ​ക​ന്‍റെ താ​മ​സ​സ്ഥ​ലം പ​രി​ശോ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ന് അ​നു​യോ​ജ്യ​മെ​ന്ന് സാ​ക്ഷ്യ​പ​ത്രം ന​ൽ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ താ​മ​സ​സ്ഥ​ല​ത്ത് ക്വാ​റ​ന്‍റൈ​ൻ അ​നു​വ​ദി​ക്കു​ക. സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​പേ​ക്ഷ​ക​നും ന​ൽ​കും.

വീ​ട് പൂ​ർ​ണ​മാ​യോ ഭാ​ഗീ​ക​മാ​ന്‍റൈ​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്ക് പ്ര​ഖ്യാ​പി​ക്കാം. ഇ​വി​ടെ പ്ര​വാ​സി​യ​ല്ലാ​തെ മ​റ്റാ​രും പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈനാ​യി നി​ശ്ച​യി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ’ഒ​രാ​ൾ നാ​ടി​നാ​യി നി​രീ​ക്ഷ​ണ​ത്തി​ന് ഇ​രി​ക്കു​ക​യാ​ണ് ’ എ​ന്ന തി​യ​തി അ​ട​ങ്ങി​യ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​നം സാ​ക്ഷ്യ​പ​ത്രം അ​നു​വ​ദി​ച്ച പ്ര​കാ​രം ഹോം ​ക്വാ​റ​ന്‍റൈൻ സ്വീ​ക​രി​ച്ച പ്ര​വാ​സി​ക​ൾ സീ​പോ​ർ​ട്ട് / എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും സ്വ​ന്തം നി​ല​യി​ൽ വീ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യ​ണം. ഹോം ​ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ച്ച ഉ​ട​നെ വി​വ​രം ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല എ​ല്ലാ ദി​വ​സ​വും ആ​രോ​ഗ്യ വ​കു​പ്പ് വി​ല​യി​രു​ത്തും.

ഹോം ​ക്വാ​റ​ന്‍റൈ​ൻ സ്വീ​ക​രി​ച്ച വ്യ​ക്തി​യും കെ​ട്ടി​ട​ത്തി​ൽ മ​റ്റാ​രെ​ങ്കി​ലും താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രും ആ​രോ​ഗ്യ വ​കു​പ്പ് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള​ള നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രി​ൽ നി​ല​വി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​വ​ർ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ക്കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.