സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡി​ല്ല; അ​റു​തി​യി​ല്ലാ​തെ പു​ളി​യ​ന്പ​റ്റ ഗ്രാ​മ​വാ​സി​ക​ളു​ടെ ദു​രി​തം
Sunday, June 28, 2020 11:24 PM IST
ക​ൽ​പ്പ​റ്റ: മ​ഴ​ക്കാ​ല​ത്തും സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡി​നാ​യു​ള്ള പു​ളി​യ​ന്പ​റ്റ ഗ്രാ​മ​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പു നീ​ളു​ന്നു. ചെ​ന്പോ​ത്ത​റ​യി​ൽ​നി​ന്നു പു​ളി​യ​ന്പ​റ്റ​യി​ലേ​ക്കു​ള്ള മ​ണ്‍​പാ​ത ടാ​ർ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ക​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റ​ധി​കാ​രി​ക​ളും. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 22-ാം വാ​ർ​ഡി​ലാ​ണ് പു​ളി​യ​ന്പ​റ്റ.

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ് ചെ​ന്പോ​ത്ത​റ​യെ പു​ളി​യ​ന്പ​റ്റ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ഴി. കാ​ർ​മ്മ​ൽ​പ​ള്ളി , വി​ത്തു​കാ​ട്, ക​ല്ലു​മ​ല,നെ​ടു​ന്പാ​ല, ചെ​ന്പോ​ത്ത​റ, കി​ഴ​ക്കേ​ത്ത​ല നി​വാ​സി​ക​ൾ മേ​പ്പാ​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ഈ ​പാ​ത​യെ​യാ​ണ്. ചെ​ന്പോ​ത്ത​റ ഡാം ​പ​രി​സ​ര​ത്തു​കൂ​ടി റോ​ഡ് വ​ന്ന​തോ​ടെ ഈ ​അ​വ​സ്ഥ​യ്ക്കു മാ​റ്റ​മാ​യി. ഇ​തോ​ടെ ചെ​ന്പോ​ത്ത​റ-​പു​ളി​യ​ന്പ​റ്റ റോ​ഡി​നെ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു​നോ​ക്കാ​ത്ത സ്ഥി​തി​യും സം​ജാ​ത​മാ​യി.

റോ​ഡ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു പു​ളി​യ​ന്പ​റ്റ​ക്കാ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​നു വീ​തി​യി​ൽ സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ എ​ട്ടു മീ​റ്റ​റി​ല​ധി​കം വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കി. എ​ന്നാ​ൽ മാ​റി​മാ​റി​വ​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ ഫ​ണ്ടി​ല്ലെ​ന്നു പ​റ​ഞ്ഞു റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യി​ല്ല.

2019ൽ ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി റോ​ഡ് നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് വ​ക​യി​രു​ത്തി​യെ​ങ്കി​ലും പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലെ​ന്നാ​ണ് വാ​ർ​ഡ് മെം​ബ​ർ പ​റ​യു​ന്ന​ത്. റോ​ഡു പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മീ​ണ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. റോ​ഡി​നാ​യി തു​ട​ർ​ന്നും അ​ധി​കാ​രി​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഗ്രാ​മീ​ണ​ർ.