ദ്വാ​ര​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വി​ക​സ​നം: പ​ള്ള​ത്തു കു​ടും​ബം 40 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ൽ​കി
Sunday, June 28, 2020 11:24 PM IST
മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നു പ​ള്ള​ത്തു കു​ടും​ബം 40 സെ​ന്‍റ് സ്ഥ​ലം ന​ൽ​കി. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി​രു​ന്ന പ​ള്ള​ത്ത് ചാ​ക്കോ​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് കു​ടും​ബം ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​ത്. മാ​ന​ന്ത​വാ​ടി രൂ​പ​ത എ​ട​വ​ക പാ​തി​രി​ച്ചാ​ലി​ൽ ന​ൽ​കി​യ സ്ഥ​ല​ത്തെ ശി​ശു​മ​ന്ദി​ര​ത്തി​ൽ 1991ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യാ​ണ് ഇ​ന്ന​ത്തെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി. 20 കി​ട​ക്ക സൗ​ക​ര്യ​ത്തെ​ടെ 1996ലാ​ണ് ദ്വാ​ര​ക​യി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
എ​ട​വ​ക പ​ഞ്ചാ​യ​ത്തി​നു പു​റ​മേ​യു​ള്ള​വ​രും ചി​കി​ത്സ​യ്ക്കു ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നു സ്ഥ​ല​പ​രി​മി​തി​യാ​യി​രു​ന്നു മു​ഖ്യ​ത​ട​സം. അ​താ​ണി​പ്പോ​ൾ നീ​ങ്ങി​യ​ത്. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റെ​ൻ​സോ പ​ള്ള​ത്ത് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദ്ദീ​ൻ മൂ​ട​ന്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ജി​ൽ​സ​ണ്‍ തു​പ്പും​ക​ര, ആ​മി​ന അ​വ​റാ​ൻ, സ​ഫി​യ പു​ളി​യോ​ട്ടി​ൽ, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി. രാം​കു​മാ​ർ, ഡോ.​ഒ.​വി.​സു​ഷ, ഡോ.​മ​ൻ​സൂ​ർ, ഡോ.​സു​കേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു ചി​കി​ത്സാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നു എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ പ​റ​ഞ്ഞു.