ഭ​വ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജൂ​ലൈ ര​ണ്ടി​ന്
Sunday, June 28, 2020 11:24 PM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ട്ടി​ക വ​ർ​ഗ്ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ലെ ഭ​വ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജൂ​ലൈ ര​ണ്ടി​ന് ന​ട​ക്കും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന പ​ട്ടി​ക​വ​ർ​ഗ്ഗ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വൈ​ശ്യ​ൻ കോ​ള​നി​യി​ൽ നി​ന്നും ഭൂ​മി വാ​ങ്ങി പു​ന​ര​ധി​വ​സി​പ്പി​ച്ച​വ​രു​ടെ ഭ​വ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി രാ​വി​ലെ 10ന് ​പു​തു​ക്കു​ടി​കു​ന്നി​ലും മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ൽ​കി​യ ഭൂ​മി​യി​ലെ ഭ​വ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വേ​ള​പ്പ​ൻ​ക​ണ്ടി​യി​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും.
കാ​രാ​പ്പു​ഴ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട 20 പ​ട്ടി​ക​വ​ർ​ഗ്ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് തൃ​ക്കൈ​പ്പ​റ്റ​യി​ൽ ന​ൽ​കി​യ നി​ക്ഷി​പ്ത വ​ന​ഭൂ​മി ഉ​ച്ച​യ്ക്ക്ശേഷം ര​ണ്ടി​ന് ഗൂ​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ണി​ച്ചു കൊ​ടു​ക്കാ​നും അം​ബേ​ദ്ക്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ഒ​ന്പ​ത് കോ​ള​നി​ക​ളി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് സ​ന്ദ​ർ​ശ​നം ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.