ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ട്: വ​യ​നാ​ട്ടി​ൽ അ​റ​സ്റ്റി​ലാ​യ​തു ര​ണ്ടു​പേ​ർ
Sunday, June 28, 2020 11:24 PM IST
ക​ൽ​പ്പ​റ്റ: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ വ​യ​നാ​ട്ടി​ൽ അ​റ​സ്റ്റി​ലാ​യ​തു ര​ണ്ടു പേ​ർ. കു​ഞ്ഞോം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​യി​സ്(20), ബ​ത്തേ​രി സ്വ​ദേ​ശി ജി​ഷ്ണു(23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ക്സോ, ഐ​ടി നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സ്.

വീ​ട്ടു​വ​ള​പ്പി​ൽ
ക​ഞ്ചാ​വു​ചെ​ടി​ക​ൾ
വ​ള​ർ​ത്തി​യ​തി​ന് പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: വീ​ട്ടു​വ​ള​പ്പി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ ആ​ൾ പി​ടി​യി​ൽ. താ​ഴെ അ​ര​പ്പ​റ്റ മു​ട്ടി​യ​ൻ അ​ല​വി​ക്കു​ട്ടി​യെ​യാ​ണ് (62) മേ​പ്പാ​ടി എ​സ്ഐ സ​ജീ​വ​നും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു അ​ല​വി​ക്കു​ട്ടി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.