ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ജി​ല്ല​യു​ടെ ദു​ര​ന്ത​മാ​യി മാ​റു​ന്നു: യൂ​ത്ത്കോ​ണ്‍​ഗ്ര​സ്
Monday, June 29, 2020 11:34 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ലെ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ദു​ര​ന്ത​മാ​യി തീ​രു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. പു​ത്തു​മ​ല​യി​ൽ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു വ​ന്ന മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്യാ​നു​ള്ള ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി കൊ​ടു​ത്ത​ത്.
പ്ര​ള​യ​സ​മ​യ​ത്ത് പു​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​ണ്ണും മ​ണ​ലും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം വ​യ​നാ​ട് ക​ണ്ട ഏ​റ്റ​വും വ​ലി​യ മ​ണ​ൽ കൊ​ള്ള​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.