പു​സ്ത​ക സ​ന്പാ​ദ്യ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Tuesday, June 30, 2020 11:48 PM IST
ക​ൽ​പ്പ​റ്റ: സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​സ്ത​ക സ​ന്പാ​ദ്യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ വാ​യ​ന​ക്കാ​രെ ക​ണ്ടെ​ത്തി പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. 5000 രൂ​പ​യ്ക്ക് 7500 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കും. 500 രൂ​പ വീ​തം പ​ത്തു മാ​സ​ത​വ​ണ​ക​ളാ​യി തു​ക അ​ട​ക്കാം. എ​ൻ​ബി​എ​സി​ന്‍റെ പു​സ്ത​ക​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റു പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ങ്ങ​ളും ല​ഭി​ക്കും. വാ​യ​ന​ക്കാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. എ​ല്ലാ മാ​സ​വും 15ാം തി​യ​തി​ക്കു മു​ന്പാ​യി കു​ടി​ശ്ശി​ക ഇ​ല്ലാ​തെ പ​ണ​മ​ട​യ്ക്കു​ന്ന​വ​രു​ടെ ന​ന്പ​രു​ക​ൾ ന​റു​ക്കി​ട്ടെ​ടു​ത്ത് പ​ദ്ധ​തി കാ​ല​യ​ള​വി​ൽ ര​ണ്ട് ത​വ​ണ അ​ഞ്ച് പേ​ർ​ക്ക് വീ​തം 1000 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും.