വ​യ​നാ​ട്ടി​ൽ 95.04 ശ​ത​മാ​നം വി​ജ​യം
Tuesday, June 30, 2020 11:48 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 95.04 ശ​ത​മാ​നം വി​ജ​യം. ജി​ല്ല​യി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന 11,655 കു​ട്ടി​ക​ളി​ൽ 11,077 പേ​ർ തു​ട​ർ​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 907 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് ല​ഭി​ച്ചു. 33 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​ന​മാ​ണ് വി​ജ​യം.
ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 6,645 കു​ട്ടി​ക​ളി​ൽ 6,225 പേ​രാ​ണ് (93.68 ശ​ത​മാ​നം)​തു​ട​ർ​പ​ഠ​ന​ത്തി​നു അ​ർ​ഹ​രാ​യ​ത് .
297 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന 4,555 കു​ട്ടി​ക​ളി​ൽ 4,397 പേ​ർ(96.53 ശ​ത​മാ​നം) ല​ക്ഷ്യം ക​ണ്ടു. 466 പേ​ർ​ക്കു എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡു​ണ്ട്. അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 100 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 455 പേ​രും തു​ട​ർ പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 144 പേ​ർ​ക്കു എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് ല​ഭി​ച്ചു.