പാ​ട്ട​വ​യ​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Tuesday, June 30, 2020 11:48 PM IST
ഗൂ​ഡ​ല്ലൂ​ർ: സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലെ പാ​ട്ട​വ​യ​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്. മേ​ട്ടു​പാ​ള​യം സ്വ​ദേ​ശി നാ​ഗ​രാ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. വാ​ഹ​നം നി​ർ​ത്തി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. നി​ല​വി​ളി കേ​ട്ടെ​ത്തി​യ​വ​ർ ഒ​ച്ച​യി​ട്ടാ​ണ് ആ​ന​യെ അ​ക​റ്റി​യ​ത്. വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ഗ​രാ​ജി​നെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ടു​നി​ന്നു വാ​ഴ​ക്ക​ന്നു​മാ​യി ബ​ത്തേ​രി​ക്കു വ​രി​ക​യാ​യി​രു​ന്നു ലോ​റി.

മാ​ന​ന്ത​വാ​ടി രൂ​പ​ത​യെ അ​ഭി​ന​ന്ദി​ച്ചു

മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ 20 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മാ​ന​ന്ത​വാ​ടി രൂ​പ​ത​യേ​യും ഗ​വ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​ൻ 40 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം പ​ള്ള​ത്ത് ചാ​ക്കോ​യു​ടെ കു​ടു​ബ​ത്തെ​യും ഐ​എ​ൻ​ടി​യു​സി എ​ട​വ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ച​രി​ത്ര​ത്തി​ൽ നാ​ഴി​ക​ക​ല്ലാ​വു​ന്ന ഈ ​കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ര​ന്ത പ്ര​യ​ത്നം ന​ട​ത്തി​യ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. വി​നോ​ദ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജോ ക​ല്ലോ​ടി, അ​നൂ​പ് ദ്വാ​ര​ക, ജെ​ൽ​സ​ൻ ക​ല്ലോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.