അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ കു​ഴ​ൽപ​ണം പി​ടി​കൂ​ടി
Tuesday, June 30, 2020 11:59 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ 48.6 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി.
പ​ച്ച​ക്ക​റി ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്ന് ത​ക്കാ​ളി പെ​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ണം ക​ട​ത്തി​യ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി നെ​ല്ലാ​ങ്ക​ണ്ടി ആ​വി​ലോ​റ സ്വ​ദേ​ശി ഷു​ക്കൂ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി. ​ര​ജി​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ജി​ല്ലാ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​പു​ഷ്പ​കു​മാ​റും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി​യ​ത്.