യൂ​ത്ത്കോ​ണ്‍​ഗ്ര​സ്് ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, July 1, 2020 11:26 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കാ​ടും നാ​ടും വേ​ർ​തി​രി​ക്കാ​ൻ വനം വ​കു​പ്പ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മൂ​ഴി​മ​ല വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. കാ​പ്പി​ക്കു​ന്നി​ൽ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ സ​മ​ര​ത്തി​നെ​തി​യ​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​ന്ന പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന​ത് എ​ന്നും ക​ർ​ഷ​ക​രു​ടെ ജീ​വ​നും കാ​ർ​ഷി​ക​വി​ള​ക​ളും ര​ക്ഷി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തേ​ണ്ട​തെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പറഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മൂ​ഴി​മ​ല വാ​ർ​ഡ് ക​മ്മി​റ്റി ന​ട​ത്തി​യ പു​ൽ​പ്പ​ള്ളി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെയ്ത് ​ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​ജു പൗ​ലോ​സ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റി​ൾ ജോ​സ്, ല​യ​ണ​ൽ മാ​ത്യു, നി​ഖി​ൽ തോ​മ​സ്, അ​ഭി​ലാ​ഷ് ജോ​ർ​ജ്, ശ്രീ​ജി​ത്ത്, സ​ജി റെ​ജി ജ​യ്സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.