പാ​ത​യോ​ര​ത്ത് പൂ​ച്ചെ​ടി​ക​ൾ ന​ട്ടു
Sunday, July 5, 2020 11:21 PM IST
പു​ൽ​പ്പ​ള്ളി: ടൗ​ണി​ലെ പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ൾ ഉ​ദ്യാ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​മം - ന​മ്മു​ടെ പു​ൽ​പ്പ​ള്ളി എ​ന്ന ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പു​ച്ചെ​ടി ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ൽ​പ്പ​ള്ളി എ​സ്ഐ അ​ജീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി താ​ഴെ​യ​ങ്ങാ​ടി മു​ത​ൽ എ​രി​യ​പ്പ​ള്ളി വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് പൂ​ച്ചെ​ടി​ക​ൾ ന​ട്ട​ത്. ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നൂ​റോ​ളം അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പൂ​ച്ചെ​ടി​ക​ൾ ന​ട്ട​ത്. പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഘ​ട്ടം ഘ​ട്ട​മാ​യി പൂ​ച്ചെ​ടി​ക​ൾ ന​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മു​ള്ള​ൻ​കൊ​ല്ലി, ആ​ന​പ്പാ​റ, താ​ന്നി​ത്തെ​രു​വ് റോ​ഡി​ലും പൂ​ച്ചെ​ടി​ക​ൾ ന​ട്ട് മ​നോ​ഹ​ര​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ബി​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ര​ത് കൃ​ഷ്ണ​ൻ, അ​ബി​ലാ​ഷ് മേ​നോ​ൻ, അ​ഗ​സ്റ്റി​ൻ, സ​ണ്ണി തോ​മ​സ്, അ​നി​ഷ ര​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.