മ​ന്ദം​കൊ​ല്ലി​യി​ൽ ക​ഞ്ചാ​വു​വേ​ട്ട; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, July 6, 2020 10:57 PM IST
സുൽത്താൻ ബത്തേരി: ബ​ത്തേ​രി മ​ന്ദം​കൊ​ല്ലി​ക്കു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ന്ന ക​ഞ്ചാ​വു​വേ​ട്ട​യി​ൽ വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പ​ത്തു​കി​ലോ​ഗ്രാം ക​ഞ്ചാ​വു പി​ടി​ച്ചു. ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന ക​ച്ച​വ​ട​സം​ഘ​ത്തെ ബ​ത്തേ​രി​യി​ലെ​ത്തി​ച്ചാ​യി​രു​ന്നു എ​ക്സൈ​സ് ഓ​പ്പ​റേ​ഷ​ൻ.
കേ​സി​ൽ മ​ല​പ്പു​റം ഏ​റ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​വേ​ക് (25), മു​ഹ​മ്മ​ദ് ഷി​ബി​ലി(23)​എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഓ​ടി​ര​ക്ഷ​പ്പെ​ട്ട താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​വാ​സ്, അ​ടി​വാ​രം സ്വ​ദേ​ശി പ്യാ​രി എ​ന്നി​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു നീ​ക്കം ഊ​ർ​ജി​ത​മാ​ക്കി. ക​ഞ്ചാ​വു​ക​ട​ത്തി​നു ഉ​പ​യോ​ഗി​ച്ച കാ​റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​യ​നാ​ട് വ​ഴി കേ​ര​ള​ത്തി​ലേ​ക്കു ക​ഞ്ചാ​വ​ട​ക്കം ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത് എ​ളു​പ്പ​മ​ല്ല. മു​ത്ത​ങ്ങ, ബാ​വ​ലി ചെ​ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. തോ​ൽ​പ്പെ​ട്ടി വ​ഴി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​പോ​ലും ഓ​ടു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​യ​നാ​ട്ടി​ൽ ക​ഞ്ചാ​വെ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യ​ത്.
ക​ഞ്ചാ​വ് ഇ​ട​പാ​ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കി​ലോ​ഗ്രാ​മി​നു കാ​ൽ ല​ക്ഷം രൂ​പ വി​ല ഉ​റ​പ്പി​ച്ചു. തു​ട​ർ​ന്നു നാ​ലു​പേ​ർ ക​ഞ്ചാ​വു​മാ​യി ര​ണ്ടു കാ​റു​ക​ളി​ൽ താ​മ​ര​ശേ​രി, അ​ടി​വാ​രം, ക​ൽ​പ്പ​റ്റ വ​ഴി ബ​ത്തേ​രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച​റി​ഞ്ഞ് സം​ഘാം​ഗ​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി​മ്മി ജോ​സ​ഫ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ബു​രാ​ജ്, പ്ര​ഭാ​ക​ര​ൻ, സ​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​മ​ൽ​ദേ​വ്, സ​നൂ​പ്, പ്ര​മോ​ദ്, സു​ധീ​ഷ്, നി​ഷാ​ദ്, ജി​തി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഘം. ചി​ല്ല​റ​വി​പ​ണി​യി​ൽ 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.