കോ​വി​ഡ് 19: അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലീ​സ് സ്റ്റി​ക്ക​ർ പ​തി​ക്കും
Wednesday, July 8, 2020 11:09 PM IST
ക​ൽ​പ്പ​റ്റ: പാ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​യ​നാ​ട് അ​തി​ർ​ത്തി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി മു​ത​ൽ ജി​ല്ല​യി​ലെ നി​ർ​ദ്ദി​ഷി​ട പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് അ​വ​ർ​ക്ക് പോ​കേ​ണ്ട ജി​ല്ല തി​രി​ച്ച​റി​യു​ന്ന വ്യ​ത്യ​സ്ത ക​ള​റു​ക​ളി​ലു​ള്ള സ്റ്റി​ക്ക​ർ പ​തി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കൊ അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് നി​രീ​ക്ഷ​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മൂ​ന്നു​ക​ള​റു​ക​ളി​ലു​ള്ള സ്റ്റി​ക്ക​റു​ക​ളു​ടെ പ്ര​കാ​ശ​ന ക​ർ​മം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, സ​ബ്ക​ള​ക്ട​ർ ഡോ.​ബ​ൽ​പ്രീ​ത് സിം​ഗ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​യ​ൽ​സം​സ്ഥ​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​യ​നാ​ട് അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റ് വ​ഴി വ​രു​ന്ന യാ​ത്ര​ക്കാ​ർ ജി​ല്ലാ പോ​ലീ​സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

നി​ർ​ദേ​ശ​ങ്ങ​ൾ

* കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ൽ പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി അ​ക്ഷ​യ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു​വ​ര​ണം.

* മ​റ്റു ചെ​ക്ക് പോ​സ്റ്റു​ക​ൾ വ​ഴി യാ​ത്ര​ക്കാ​രു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ നി​ന്നും സ്റ്റി​ക്ക​ർ പ​തി​ച്ച ശേ​ഷം കോ​വി​ഡ് രോ​ഗ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​ല്ലൂ​ർ ബോ​ർ​ഡ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് പോ​ക​ണം.

* യാ​ത്ര​ക്കാ​ർ വ​രു​ന്ന​തി​ന്‍റെ ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ല്ലൂ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ മു​ത​ൽ മു​ത്ത​ങ്ങ വ​രെ ഓ​റ​ഞ്ച്, യെ​ല്ലോ, ഗ്രീ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്.

* ക​ല്ലൂ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ പ​രി​സ​ര​ത്ത് 20-25 വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ഒ​രു സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു. അ​തി​ർ​ത്തി ക​ട​ന്ന് വ​രു​ന്ന ബാ​ക്കി വാ​ഹ​ന​ങ്ങ​ൾ ത​ക​ര​പ്പാ​ടി​യി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം.

* യാ​ത്ര​ക്കാ​ർ ത​ക​ര​പ്പാ​ടി മു​ത​ൽ ഗ്രീ​ൻ പ്ര​ദേ​ശ​മാ​യ ക​ലൂ​ർ ബോ​ർ​ഡ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ വ​രെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​ത്.

* ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്റ്റി​ക്ക​ർ പ​തി​ക്കും.

* വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ നേ​രെ സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്കോ ഹോം ​ക്വാ​റ​ൻ​നി​ലേ​ക്കോ പോ​കേ​ണ്ട​താ​ണ്. വാ​ഹ​ന​ങ്ങ​ൾ മ​റ്റെ​വി​ടെ​യും നി​ർ​ത്താ​ൻ പാ​ടി​ല്ല. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ ജി​ല്ല​യി​ൽ എ​വി​ടെ​യും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ പാ​ടി​ല്ല.
* യാ​ത്ര​ക്കാ​രു​മാ​യി വ​രു​ന്ന ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം തി​രി​കെ ബോ​ർ​ഡ​ർ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ എ​ത്തി സ്റ്റി​ക്ക​ർ തി​രി​കെ ഏ​ൽ​പ്പി​ക്കേ​ണ്ട​താ​ണ്.

ക​ല്ലൂ​ർ ബി​എ​ഫ്സി​യി​ൽ നി​ന്നു പു​റ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ റോ​ഡ് വി​ജി​ൽ ആ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തും. കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന- ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തും. ഇ​തി​നാ​യി അ​ന്ത​ർ​സം​സ്ഥാ​ന- ജി​ല്ലാ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളു​ടെ ചു​മ​ത​ല ഓ​രോ ഡി​വൈ​എ​സ്പി​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. സ്റ്റി​ക്ക​ർ പ​തി​ച്ച വാ​ഹ​ന​ങ്ങ​ൾ പൊ​തു​ഇ​ട​ങ്ങ​ളി​ലോ മാ​ർ​ഗ​മ​ധ്യേ​യോ നി​ർ​ത്തി​യി​ട്ട​താ​യി ക​ണ്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ഭ്യാ​ർ​ഥി​ച്ചു.