പ​ട്ട​യ​മേ​ള ന​ട​ത്തി അ​ഞ്ചു മാ​സം ക​ഴി​ഞ്ഞി​ട്ടും ഗു​ണ​ഭോ​ക്തൃ​കു​ടും​ബ​ങ്ങ​ൾ​ക്കു ഭൂ​മി ല​ഭി​ച്ചി​ല്ല
Thursday, July 9, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: പ​ട്ട​യ​മേ​ള ന​ട​ത്തി അ​ഞ്ചു മാ​സം ക​ഴി​ഞ്ഞി​ട്ടും ഗു​ണ​ഭോ​ക്തൃ​കു​ടും​ബ​ങ്ങ​ൾ​ക്കു ഭൂ​മി ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ പ​ട്ട​യ​മേ​ള​യി​ൽ ഭൂ​രേ​ഖ ല​ഭി​ച്ച 462 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​നി​യും ഭൂ​മി ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ടു​ക്കാ​ത്ത​ത്. വൈ​ത്തി​രി താ​ലൂ​ക്കി​ലെ ആ​ദി​വാ​സി ഭൂ​വി​ത​ര​ണ​വും മ​റ്റു ഭൂ ​വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഓ​രോ കു​ടും​ബ​ത്തി​നും ഭൂ​മി കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ 31ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച നി​ക്ഷി​പ്ത വ​ന​ഭൂ​മി​യി​ലെ സ​ർ​വേ ന​ട​പ​ടി​ക​ൾ ഓ​ഗ​സ്റ്റ് 15ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഭൂ​മി ന​ൽ​കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന 621 അ​പേ​ക്ഷ​ക​ളി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ 30 ന​കം കൈ​വ​ശ​രേ​ഖ ന​ൽ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്നു.
കാ​രാ​പ്പു​ഴ പ​ദ്ധ​തി​ക്കാ​യി ക​ർ​ഷ​ക​ർ വി​ട്ടു​ന​ൽ​കി​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന് കു​ടി​യൊ​ഴി​പ്പി​ച്ച​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും എം​എ​ൽ​എ ഉ​ന്ന​യി​ച്ചു. മൂ​പ്പൈ​നാ​ട് വി​ല്ലേ​ജി​ലെ ഗോ​ൾ​ഫ് ക്ല​ബ് മി​ച്ച​ഭൂ​മി എ​സ്ചീ​റ്റ് ഭൂ​മി​യാ​യി മാ​റ്റു​ന്ന​തി​നും കു​ന്ന​ത്തി​ട​വ​ക വി​ല്ലേ​ജി​ലെ അ​റ​മ​ല​ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ​ക്ക് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. സ്ഥ​ലം അ​ള​ക്കു​ന്ന​തി​ന് സ​ർ​വേ​യ​റെ വി​ട്ടു​ന​ൽ​കാ​ൻ ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ടി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.
വെ​ള്ളാ​രം​കു​ന്ന്, പെ​രും​ന്ത​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ച്ച​ഭൂ​മി കൈ​വ​ശം വ​യ്ക്കു​ന്ന​വ​ർ​ക്കു അ​ർ​ഹ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തും. മൂ​പ്പൈ​നാ​ട്, കോ​ട്ട​പ്പ​ടി, തൃ​ക്കൈ​പ്പ​റ്റ, വെ​ള്ള​രി​മ​ല, കു​ന്ന​ത്തി​ട​വ​ക വി​ല്ലേ​ജു​ക​ളി​ലെ ഭൂ ​വി​ഷ​യ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​താ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ് അ​റി​യി​ച്ചു. 1,680 അ​പേ​ക്ഷ​ക​ളി​ൽ 668 കേ​സു​ക​ളി​ൽ വ​നം​വ​കു​പ്പ് അം​ഗീ​ക​രി​ച്ച സ്ഥ​ല​ത്ത് സ്ഥ​ലം അ​ള​ന്നു​തി​രി​ച്ച് സ​ർ​വേ സ്കെ​ച്ച് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഗൂ​ഗി​ൾ മാ​പ്പി​ൽ സ്കെ​ച്ച് അ​പേ​ക്ഷ അപ് ലോഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.