കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന ഭീ​തി​യി​ൽ ജ​നം
Friday, July 10, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​തു വ​യ​നാ​ട​ൻ ജ​ന​ത​യെ അ​ല​ട്ടു​ന്നു. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി തു​ട​ർ​ന്നാ​ൽ ദൈ​നം​ദി​ന ജീ​വി​തം​ത​ന്നെ വ​ഴി​മു​ട്ടു​മെ​ന്ന ആ​കു​ല​ത​യി​ലാ​ണ് ജ​നം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ർ​ഷി​ക, നി​ർ​മാ​ണ, ഹോ​ട്ട​ൽ, മോ​ട്ടോ​ർ വാ​ഹ​ന മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.
ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​രു​പ​ങ്കി​ടു​ന്ന ജി​ല്ല​യാ​ണ് വ​യ​നാ​ട്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ക​ൾ സ​ജീ​വ​മാ​യ​താ​ണ്. എ​ന്നാ​ൽ ഈ ​ചി​ത്രം പൊ​ടു​ന്ന​നെ മാ​യു​ക​യാ​ണു​ണ്ടാ​യ​ത്.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടു ഡി​വി​ഷ​നു​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ടു വാ​ർ​ഡു​ക​ൾ ഭാ​ഗി​ക​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ മു​ൻ​സി​പ്പ​ൽ കാ​ര്യാ​ല​യ​ത്തി​നും മേ​പ്പാ​ടി റോ​ഡ് ജം​ഗ്ഷ​നും ഇ​ട​യി​ലെ പ്ര​ദേ​ശ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. മെ​സ്ഹൗ​സ് റോ​ഡി​ലെ യു​വാ​വി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ര​യും പ്ര​ദേ​ശ​ങ്ങ​ൾ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യ​ത്. മ​ധു​ര​യി​ൽ​നി​ന്നെ​ത്തി​യ യു​വാ​വ് ജൂ​ണ്‍ 20 മു​ത​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​കാ​ലം ജൂ​ലൈ നാ​ലി​നു പൂ​ർ​ത്തി​യാ​ക്കി​യ യു​വാ​വ് ന​ഗ​ര​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു.​പി​റ്റേ​ന്നു സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം എ​ത്തി​യ​പ്പോ​ഴാ​ണ് വൈ​റ​സ് ബാ​ധി​ത​നാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ഈ ​യു​വാ​വു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ന്പ​റ്റ, കോ​ട്ട​വ​യ​ൽ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.
തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്പി​ൽ, പാ​ലേ​രി, മ​ക്കി​യാ​ട്, കോ​റോം, കൂ​ട്ട​പ്പാ​റ, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​ച്ചി​റ, പാ​റ​ക്ക​വ​ല, സീ​താ​മൗ​ണ്ട്, ച​ണ്ണോ​ത്തു​കൊ​ല്ലി വാ​ർ​ഡു​ക​ളും ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ തൊ​ടു​വ​ട്ടി ഫെ​യ​ർ​ലാ​ൻ​ഡ്, ബ​ത്തേ​രി ഡി​വി​ഷ​നു​ക​ളും വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.
മാ​ർ​ച്ച് മു​ത​ൽ ഇ​ന്ന​ലെ ഉ​ച്ച​വ​രെ ജി​ല്ല​യി​ൽ 140 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​തി​ൽ അ​ധി​ക​വും. രോ​ഗം പി​ടി​പെ​ട്ട​വ​രി​ൽ ഒ​രാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. 83 പേ​ർ സു​ഖം പ്രാ​പി​ച്ചു. 57 പേ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല​ട​ക്കം ചി​കി​ത്സ​യി​ലു​ള്ള​ത്.
ബു​ധ​നാ​ഴ്ച 14-ഉം ​വ്യാ​ഴാ​ഴ്ച ആ​റും ആ​ളു​ക​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. 3,500ലേ​റെ പേ​ർ ജി​ല്ല​യി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള​വ​ർ പു​റ​ത്തു സ​ഞ്ച​രി​ക്കു​ന്ന​തു ഒ​ഴി​വാ​ക്കു​ന്ന​തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.