അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണം
Saturday, July 11, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി താ​ലൂ​ക്കി​ൽ മു​ൻ​ഗ​ണ​നാ/​എ​എ​വൈ കാ​ർ​ഡു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ 31 ന​കം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് മാ​റ്റ​ണം. അ​ല്ലാ​ത്ത പ​ക്ഷം നാ​ളി​തു​വ​രെ കൈ​പ്പ​റ്റി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​പ​ണി വി​ല ഈ​ടാ​ക്കു​ക​യും മ​റ്റ് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ആ​യി​രം ചതുരശ്രയടിക്ക് മു​ക​ളി​ൽ വീ​ടു​ള​ള​വ​ർ, ഒ​രേ​ക്ക​റി​ൽ കൂ​ടു​ത​ൽ സ്ഥ​ല​മു​ള​ള​വ​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ, 25000 രൂ​പ​യി​ൽ കൂ​ടു​ത​ൽ മാ​സ​വ​രു​മാ​ന​മു​ള​ള​വ​ർ, നാ​ല് ച​ക്ര​വാ​ഹ​ന​മു​ള​ള​വ​ർ, ആ​ദാ​യ നി​കു​തി ഒ​ടു​ക്കു​ന്ന​വ​ർ, വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​യു​ൾ​പ്പെ​ട്ട റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളാ​ണ് അ​ന​ർ​ഹ​രു​ടെ പ​ട്ടി​ക​യി​ൽ. അ​ന​ർ​ഹ​രെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ താ​ഴെ​പ്പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്കാം. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ- 9188527407, 04936-220213.