ഇ-പാ​ഠ​ശാ​ല അ​യ​ൽ​പ​ക്കപ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​മൂ​ഹ്യ സ​ന്ദ​ർ​ശ​നം നാ​ളെ
Saturday, July 11, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഇ ​പാ​ഠ​ശാ​ല പ​ദ്ധ​തി പ്ര​കാ​രം ക​ണ്ടെ​ത്തി​യ 273 പൊ​തു പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ സാ​മൂ​ഹ്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കും. ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക. കോ​വി​ഡ് 19 രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ ചി​ല വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ൽ​പ്പ​റ്റ​യി​ലെ സ​ന്ദ​ർ​ശ​നം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​ത്.

സാ​മൂ​ഹ്യ സ​ന്ദ​ർ​ശ​ന​ത്തി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ, മു​ൻ എം​എ​ൽ​എ​മാ​ർ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​കെ. റ​ഷീ​ദ്, പി.​പി.​എ. ക​രീം, കി​ഴ​ക്കെ​യി​ൽ അ​ഹ​മ്മ​ദ്, സ​ര​സ​മ്മ, പി. ​ഗ​ഗാ​റി​ൻ, വൈ​ത്തി​രി താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ. ​സു​ഗ​ത​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു, പ​ട്ടി​ക​വ​ർ​ഗ്ഗ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സീ​താ ബാ​ല​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​കും.