തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
Sunday, July 12, 2020 11:47 PM IST
ക​ൽ​പ്പ​റ്റ: കാ​ട്ടി​ക്കു​ള​ത്തു സ്വ​കാ​ര്യ ക്ലി​നി​ക് ന​ട​ത്തു​ന്ന ഡോ​ക്ട​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ക്കു​ളം, ബാ​വ​ലി ടൗ​ണു​ക​ളി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തനാനു​മ​തി. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​ച​ര​ക്കു-​പ​ഴം-​പ​ച്ച​ക്ക​റി ക​ട​ക​ൾ, മ​ത്സ്യ-​മാം​സ സ്റ്റാ​ളു​ക​ൾ എ​ന്നി​വ വൈ​കീ​ട്ട് അ​ഞ്ച് വ​രെ പ്ര​വ​ർ​ത്തി​ക്കും.
തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 10, 15 വാ​ർ​ഡു​ക​ളും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, ആ​റ്, ഏ​ഴ്, എ​ട്ട്, 15 വാ​ർ​ഡു​ക​ളും പു​തു​താ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പ​ടു​ത്തി. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല്, 11, 12, 13 വാ​ർ​ഡു​ക​ളും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളും നേ​ര​ത്തേ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ക്കി​യി​രു​ന്നു.