മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നു ഇ​ന്നു തു​ട​ക്കം
Monday, July 13, 2020 11:07 PM IST
മാ​ന​ന്ത​വാ​ടി: സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണം ഇ​ന്നു രാ​വി​ലെ 11നു ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും.​മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് മു​ഖ്യാ​തി​ഥി​യാ​കും. നി​ല​വി​ലെ കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്കം​മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു അ​നു​മ​തി ന​ൽ​കി​യ​ത്. 1.21 കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. പ്ര​വൃ​ത്തി ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും.

ധ​ർ​ണ ന​ട​ത്തി

മാ​ന​ന്ത​വാ​ടി: മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സം​ഘ​ടി​ത കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ണ്ണ​ക്ക​ട​ത്ത് മാ​ഫി​യ​ക​ളു​ടെ കേ​ന്ദ്ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റി​ക​ഴി​ഞ്ഞു എ​ൻ​ഐ​എ അ​ന്വോ​ഷ​ണ പ​രി​ധി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. സു​നി​ൽ ആ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ജോ​ർ​ജ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, എ​ൻ.​കെ. വ​ർ​ഗീ​സ്, വി​നോ​ദ് പാ​ലി​യ​ണ, നാ​സ​ർ വെ​ള്ള​മു​ണ്ട, അ​ശോ​ക​ൻ കൊ​യി​ലേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.