വയനാട്ടിൽ മൂ​ന്ന് ക്ല​സ്റ്റ​റു​ക​ൾ; പ​രി​ശോ​ധ​ന​ കൂട്ടുമെന്ന് മന്ത്രി
Thursday, July 30, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ജ​നം പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ഴി​ൽ-​എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ അ​ഭ്യാ​ർ​ഥി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സംസാരിക്കുകയായിരുന്നു മ​ന്ത്രി.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റും ക​ർ​ശ​ന നി​യ​ന്ത്ര​ണം വ​രു​ത്തി​യേ തീ​രൂ. കൂ​ടു​ത​ൽ ആ​ളു​ക​ളെ ക്ഷ​ണി​ക്കാ​നോ പ​ങ്കെ​ടു​ക്കാ​നോ പാ​ടി​ല്ല. കൂ​ടി​ച്ചേ​ര​ലു​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​തോ​ടൊ​പ്പം സോ​പ്പ്, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് ചി​ട്ട​യാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ദി​വ​സം അ​ഞ്ഞൂ​റു​പേ​രെ പ​രി​ശോ​ധി​ക്കാ​നു​ള​ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള​ള​ത്. ഇ​ത് ര​ണ്ടു​ദി​വ​സ​ത്തി​ന​കം 800 ആ​യും വൈ​കാ​തെ 1100 ആ​യും ഉ​യ​ർ​ത്തും. തൊ​ണ്ട​ർ​നാ​ട്, ബ​ത്തേ​രി, വാ​ളാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് ക്ല​സ്റ്റ​റു​ക​ളാ​ണു​ള്ള​ത്. വാ​ളാ​ട് ലാ​ർ​ജ് ക്ല​സ്റ്റ​റും മ​റ്റി​ട​ങ്ങ​ൾ ലി​മി​റ്റ​ഡ് ക്ല​സ്റ്റ​റു​ക​ളു​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്.

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ 652 ബെ​ഡു​ക​ൾ ഉ​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 300, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളാ​യ ബ​ത്തേ​രി​യി​ൽ 148, വൈ​ത്തി​രി - 14, വിം​സ് ആ​ശു​പ​ത്രി - 190 എ​ന്നി​ങ്ങ​നെ​യാ​ണ് ബെ​ഡു​ക​ളു​ടെ ക​ണ​ക്ക്. 29 വെ​ന്‍റി​ലേ​റ്റ​റു​ക​ളും 146 ഐ​സി​യു ബെ​ഡു​ക​ളും സ​ജ്ജ​മാ​ണ്.കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ൽ​സ കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ത​യ്യാ​റാ​യി വ​രു​ന്നു. നി​ല​വി​ൽ 2758 കി​ട​ക്ക​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള​ള അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് ഏ​ഴോ​ടു​കൂ​ടി കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 6054 ആ​യി ഉ​യ​രും. ഇ​തു കൂ​ടാ​തെ വിം​സ് ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​യി​ര​ത്തോ​ളം കി​ട​ക്ക​ക​ൾ കൂ​ടി സ​ജ്ജ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ ആ​കെ 7054 കി​ട​ക്ക​ക​ളാ​ണ് ത​യാ​റാ​വു​ക. രോ​ഗി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ ഫ​ണ്ട് ത​ട​സ​മ​ല്ലെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​ർ, പാ​ര​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്, ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​വ​ശ്യ​ത്തി​ന് നി​യ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചു. വി​ര​മി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. നോ​ണ്‍ കോ​വി​ഡ് ചി​കി​ൽ​സ​യ്ക്ക് വ​രു​ന്ന രോ​ഗി​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ചി​കി​ൽ​സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള​ള, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.