കാ​ടും നാടും വേ​ർ​തി​രി​ക്കാ​തെ ക​ടു​വാ​സ​ങ്കേ​തം കൊ​ണ്ടു​വ​രാ​മെ​ന്ന് വ്യാ​മോ​ഹി​ക്കേണ്ട: കോ​ണ്‍​ഗ്ര​സ്
Thursday, July 30, 2020 11:04 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ടും നാ​ടും വേ​ർ​തി​രി​ച്ച് മ​നു​ഷ്യ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​തെ വ​യ​നാ​ട് ക​ടു​വ സ​ങ്കേ​തം പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​മെ​ന്ന് വ​നം വ​കു​പ്പും നാ​ട്ടി​ലെ ക​പ​ട പ​രി​സ്തി​ഥി വാ​ദി​ക​ളും വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​റ്റി. വ​യ​നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ഉത്തരവുക​ൾ നൂ​ലി​ൽ കെ​ട്ടി​യി​റ​ക്കാ​മെ​ന്ന് ആ​രും സ്വ​പ്നം കാ​ണ​ണ്ട. വ​ന്യ​മൃ​ഗ​ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടി ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി നി​ൽ​ക്കു​ന്ന വ​യ​നാ​ട​ൻ ജ​ന​ത​ക്കു ക​ഴു​ത്തി​ൽ കു​രു​ക്കി​ടാ​നു​ള്ള ക​യ​റ് സ​മ്മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് ക​ടു​വാ സ​ങ്കേ​തം. പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന് വ​യ​നാ​ട്ടു​കാ​ർ എ​തി​ര​ല്ല, പ​ക്ഷെ വ​നാ​തി​ർ​ത്തി​ക​ൾ വേ​ലി കെ​ട്ടി തി​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണം കൂ​ടി ഉ​റ​പ്പു വ​രു​ത്ത​ണം. പ്ര​സി​ഡ​ന്‍റ് കെ.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്ക​റി​യ മ​ണ്ണി​ൽ, റ്റി​ജി ചെ​റു​തോ​ട്ടി​ൽ, എ.​പി. കു​ര്യാ​ക്കോ​സ്, ഉ​മ്മ​ർ​കു​ണ്ടാ​ട്ടി​ൽ, ശ്രീ​ജി ജോ​സ​ഫ്, ജ​യ മു​ര​ളി, പി. ​ഉ​സ്മാ​ൻ, സി.​കെ. ബ​ഷീ​ർ, ആ​പ്പി​ൾ ജേ​ക്ക​ബ്, കെ.​വി. ബാ​ല​ൻ, ജോ​ർ​ജ് ക​ട്ട​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.