കോ​വി​ഡ്-19: മാ​ന​ന്ത​വാ​ടി​യി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ
Friday, July 31, 2020 11:41 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന തു​ട​രു​ന്ന ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന ടൗ​ണ്‍ എ​ന്ന നി​ല​യി​ൽ മാ​ന​ന്ത​വാ​ടി​യി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു. 29ന് ​അ​ർ​ധ​രാ​ത്രി​യി​ൽ സ​ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലി​സി​നെ വി​ന്യ​സി​ച്ച് അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​രെ തി​രി​ച്ച​യ​ക്കു​ക​യാ​ണ്. ചി​ല റോ​ഡു​ക​ൾ പോ​ലീ​സ് പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചു. എ​ൻ​ട്രി എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ളും ബ്ളോ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ന​ല്ലൂ​ർ​നാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​തി​നും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ച് പേ​ർ​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം മാ​ന​ന്ത​വാ​ടി പോ​ലീ​സ് കേ​സേ​ടു​ത്തു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​ന് വാ​ളാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ ത​ല​പ്പു​ഴ പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.