ഭ​ക്ഷ്യ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Saturday, August 1, 2020 11:32 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ്- 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഭ​ക്ഷ്യ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി​ക​ളു​ടെ സേ​വ​നം ആ​രം​ഭി​ച്ചു. ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലാ​ണ് ത്രി​വേ​ണി​ക​ൾ ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ച​ത്.

മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ർ​ക്കി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി​ക​ൾ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എ. ശ​ങ്ക​ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ പി.​കെ. അ​നി​ൽ​കു​മാ​ർ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ വേ​ലു സ്വാ​മി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.