കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി കൃ​ഷ്ണ​ൻ​മൂ​ല​യി​ലെ ജ​ന​ങ്ങ​ൾ
Sunday, August 2, 2020 11:26 PM IST
ചെ​റു​കാ​ട്ടൂ​ർ: കൃ​ഷ്ണ​ൻ​മൂ​ല പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ കാ​ട്ടാ​ന ശ​ല്യ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​യി​റ​ങ്ങി നി​ര​വ​ധി​യാ​ളു​ക​ളു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ക​യും പ്ര​ദേ​ശ​ത്ത് ഭീ​തി പ​ട​ർ​ത്തു​ക​യും ചെ​യ്തു. കൃ​ഷ്ണ​ൻ​മൂ​ല കെ.​ടി. ഉ​ത്ത​മ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ കാ​യ്ഫ​ല​മു​ള്ള പ​ത്ത് തെ​ങ്ങു​ക​ളും വാ​ഴ​ക​ളും ഉ​ൾ​പ്പെ​ടെ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കി.

പു​ഴ ക​ട​ന്ന് വ​രു​ന്ന ആ​ന​ക​ൾ ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് സ​മീ​പ​പ്ര​ദേ​ശ​ത്ത് ഒ​രാ​ളു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച​ത്. തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ സോ​ളാ​ർ ഫെ​ൻ​സിം​ഗ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ ആ​റ് കോ​ള​നി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​ജ​ന​വാ​സ മേ​ഖ​ല​യി​ൽ ആ​ന കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​തും പ​തി​വാ​ണ്. സോ​ളാ​ർ ഫെ​ൻ​സിം​ഗ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യും നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഇ​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.