അ​ന​ർ​ഹ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ കൈ​വ​ശംവയ്ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി
Monday, August 3, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്കി​ൽ അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ-​എ​എ​വൈ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​വ​ർ 31 ന​കം വി​വ​ര മ​റി​യി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രെ പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ 04936-255222 എ​ന്ന ഫോ​ണ്‍​ന​ന്പ​റി​ൽ വി​ളി​ച്ചും നേ​രി​ട്ടും അ​റി​യി​ക്കാ​വു​ന്ന​താ​ണ്. വി​വ​രം ന​ൽ​കു​ന്ന​വ​ർ അ​വ​രു​ടെ പേ​രോ മേ​ൽ​വി​ലാ​സ​മോ ന​ൽ​കേ​ണ്ട​തി​ല്ല. സ​ർ​ക്കാ​ർ/​അ​ർ​ധ​സ​ർ​ക്കാ​ർ/​പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ/ അ​ധ്യാ​പ​ക​ർ/ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ, നാ​ല്ച​ക്ര​വാ​ഹ​നം സ്വ​ന്ത​മാ​യു​ള്ള​വ​ർ, കു​ടും​ബ​ത്തി​ന് 25000 രൂ​പ​യ്ക്ക് മു​ക​ളി​ൽ മാ​സ വ​രു​മാ​ന​മു​ള്ള​വ​ർ, ഒ​രേ​ക്ക​റി​ൽ കൂ​ടു​ത​ൽ ഭൂ​മി, ആ​യി​രം ച​തു​ര​ശ്ര​യ​ടി​ക്ക് മു​ക​ളി​ൽ വീ​ട്/​ഫ്ളാ​റ്റ് എ​ന്നി​വ കൈ​വ​ശം വെ​ക്കു​ന്ന​വ​ർ, ആ​ദാ​യ​നി​കു​തി ഒ​ടു​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന റേ​ഷ​ൻ​കാ​ർ​ഡു​ക​ളാ​ണ് അ​ന​ർ​ഹ​മാ​യി പ​രി​ഗ​ണി​ക്കു​ക.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

ക​ൽ​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് (മു​ണ്ട​ക്കു​റ്റി), ഏ​ഴ് (കു​റു​മ​ണി), ഒ​ന്പ​ത് (അ​ര​ന്പ​റ്റ​കു​ന്ന്) പുൽപ്പള്ളി പഞ്ചായത്ത് വാർഡ് അഞ്ച് (മീനംകൊല്ലി )എ​ന്നീ വാ​ർ​ഡു​ക​ൾ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. വാർഡ് നാല് ഒ​ന്ന്, 16 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച എ​ട്ട്, 12, 13 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റാ​യി തു​ട​രും.