പ്ല​സ് വ​ണ്‍ അ​ഡ്മി​ഷ​ൻ ഹെ​ൽ​പ്പ് ഡെ​സ്ക്ക് ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, August 3, 2020 10:44 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ്ലോ​ക്കി​ലെ പ്ല​സ് വ​ണ്‍ അ​ഡ്മി​ഷ​ൻ ഹെ​ൽ​പ്പ് ഡെ​സ്ക്ക് ഉ​ദ്ഘാ​ട​നം ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​ർ, ബി​ആ​ർ​സി ട്രെ​യ്ന​ർ​മാ​ർ, സി​ആ​ർ​സി​സി​മാ​ർ, റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക്ക് സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മു​ള​ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വി​ജ​യ എ​ച്ച്എ​സ്എ​സ് പു​ൽ​പ്പ​ള​ളി, ജി​വി​എ​ച്ച്എ​സ്എ​സ് വാ​കേ​രി, ജി​എ​ൽ​പി​എ​സ് മീ​ന​ങ്ങാ​ടി, ജി​എ​ച്ച്എ​സ്എ​സ് വ​ടു​വ​ൻ​ചാ​ൽ, എ​യു​പി​എ​സ് ചീ​രാ​ൽ, ജി​എ​ച്ച്എ​ച്ച്എ​സ് മൂ​ല​ങ്കാ​വ്, ജി​എ​ച്ച്എ​സ് പ​രി​യാ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് ഹെ​ൽ​പ്പ് ഡെ​സ്ക്ക് സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
സ​മ​ഗ്ര ശി​ക്ഷാ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ ടി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക എം.​വി. ബീ​ന, ട്രെ​യി​ന​ർ ബി. ​അ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.