വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​രെ ശി​ക്ഷി​ക്ക​രു​ത്: ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി
Tuesday, August 4, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഭ​ര​ണ​കൂ​ടം ക​ർ​ഷ​ക​രെ ശി​ക്ഷി​ക്ക​രു​തെ​ന്നു ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മാ​നു​സൃ​തം വെ​ടി​വ​ച്ചു​കൊ​ന്ന കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡ​ത്തോ​ടു അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്നു ആ​രോ​പി​ച്ചു ക​ർ​ഷ​ക​നെ അ​റ​സ്റ്റു​ചെ​യ്തു. അ​തേ​സ​മ​യം പു​ൽ​പ്പ​ള്ളി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ഉന്നതരാരും എ​ത്തി​യി​ല്ല. ഇ​തു ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ​മീ​പ​നം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക​ർ​ഷ​ക​ർ​ക്കു തോ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ഫാ.​മാ​ത്യു കാ​ട്ട​റാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ജ​യിം​സ്, ടി.​ടി. ജോ​സ്, പി. ​ല​ക്ഷ്മ​ണ​ൻ, പു​ത്ത​ൻ​പു​ര ജോ​സ്, പു​ന്ന​ക്ക​ൽ ജോ​സ്, എം.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, പി.​വി. വ​ർ​ധ​മാ​ന​ൻ, പു​ത്തേ​ൽ ജോ​സ​ഫ്, ഫാ.​ജോ​സ​ഫ് കു​ളി​രാ​നി, ഫാ.​ജോ​സ​ഫ് തു​രു​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.