ത​ഹ​സി​ൽ​ദാ​ർ നി​ർ​ണ​യി​ച്ച ക​ന്പോ​ള​വി​ല തു​ച്ഛം; വീ​ണ്ടും ഉ​ട​ക്കു​മാ​യി വ​നം വ​കു​പ്പ്
Tuesday, August 4, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ൽ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു അ​വ​കാ​ശ​പ്പെ​ട്ട 12 ഏ​ക്ക​ർ ഭൂ​മി​ക്കു സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത​നു​സ​രി​ച്ചു മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ നി​ർ​ണ​യി​ച്ച ക​ന്പോ​ള​വി​ല തു​ച്ഛം. ഭൂ​മി സെ​ന്‍റി​നു 3,217 രൂ​പ ക​ന്പോ​ള​വി​ല ന​ൽ​കാ​മെ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ. ത​ഹ​സി​ൽ​ദാ​രും കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും ചേ​ർ​ന്നാ​ണ് ക​ന്പോ​ള​വി​ല നി​ശ്ച​യി​ച്ച​ത്.
കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി ഏ​ക്ക​റി​നു 3,21,700 രൂ​പ​യാ​ണ് ത​ഹ​സി​ൽ​ദാ​ർ വി​ല നി​ശ്ച​യി​ച്ച​ത്. ഇ​ത​നു​സ​രി​ച്ചു 38,58,895 രൂ​പ​യാ​ണ് ആ​കെ ഭൂ​മി​യു​ടെ ക​ന്പോ​ള​വി​ല. 2013ലെ ​എ​ൽ​എ​ആ​ർ​ആ​ർ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണ് ത​ഹ​സി​ൽ​ദാ​ർ ക​ന്പോ​ള​വി​ല ക​ണ​ക്കാ​ക്കി​യ​ത്.
ആ​ദി​വാ​സി പു​ര​ന​ധി​വാ​സ​ത്തി​നും മ​റ്റു​മാ​യി ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക്ക​റി​നു 10 മു​ത​ൽ 20 വ​രെ ല​ക്ഷം രൂ​പ വി​ല​യി​ൽ സ്വ​കാ​ര്യ​ഭൂ​മി സ​ർ​ക്കാ​ർ വി​ല​യ്ക്കു​വാ​ങ്ങു​ന്പോ​ഴാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി നീ​തി​നി​ഷേ​ധം നേ​രി​ടു​ന്ന കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ സ്ഥ​ല​ത്തി​നു ത​ഹ​സി​ൽ​ദാ​ർ തു​ച്ഛ​വി​ല ക​ണ​ക്കാ​ക്കി​യ​ത്. ഭൂ​മി​യി​ലെ മ​ര​ങ്ങ​ളു​ടെ വി​ല നി​ർ​ണ​യം ന​ട​ന്നി​ല്ല. മ​ര​ങ്ങ​ളു​ടെ വി​ല ക​ണ​ക്കാ​ക്കാ​ൻ വ​ട​ക്കേ​വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
എ​ന്നാ​ൽ സ​ർ​ക്കാ​ർ പ്ര​ത്യേ​കം ഉ​ത്ത​ര​വി​റ​ക്കി​യാ​ൽ മാ​ത്രം മ​ര​ങ്ങ​ളു​ടെ വി​ല ക​ണ​ക്കാ​ക്കി​യാ​ൽ മ​തി​യെ​ന്നാ​ണ് ത​നി​ക്കു ഒ​ല​വ​ക്കോ​ട് ക​സ്റ്റോ​ഡി​യ​ൻ ഓ​ഫ് വെ​സ്റ്റ​ഡ് ഫോ​റ​സ്റ്റ് ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​റി​ൽ​നി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​മെ​ന്നാ​ണ് ഡി​എ​ഫ്ഒ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ച​ത്. ഇ​തി​നു പു​റ​മേ, വ​ന​മാ​യി വി​ജ്ഞാ​പ​നം ചെ​യ്ത ഭൂ​മി​ക്കു കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു മാ​ത്ര​മാ​യി ക​ന്പോ​ള​വി​ല ന​ൽ​കു​ന്ന​ത് ജി​ല്ല​യി​ലെ സ​മാ​ന​സ്വ​ഭാ​വ​മു​ള്ള മ​റ്റു കേ​സു​ക​ളി​ലും ബാ​ധ​ക​മാ​കു​മെ​ന്നും ഇ​തു സ​ർ​ക്കാ​രി​നു ക​ന​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കു ഇ​ട​യാ​ക്കു​മെ​ന്നും വ​നം അ​ധി​കൃ​ത​ർ ക​ള​ക്ട​റെ അ​റി​യി​ച്ചു.
ഭൂ​മി​ക്കു ത​ഹ​സി​ൽ​ദാ​ർ നി​ർ​ണ​യി​ച്ച ക​ന്പോ​ള​വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും മ​ര​വി​ല ക​ണ​ക്കാ​ക്കു​ന്ന വ​ഷ​യ​ത്തി​ൽ ഡി​എ​ഫ്ഒ അ​റി​യി​ച്ച കാ​ര്യ​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബം കൈ​വ​ശം വ​ച്ചി​രു​ന്ന 12 ഏ​ക്ക​റി​ൽ 11.25 ഏ​ക്ക​റാ​ണ് വ​ന​ഭൂ​മി​യാ​യി വി​ജ്ഞാ​പ​നം ചെ​യ്ത​ത്. ബാ​ക്കി 75 സെ​ന്‍റ് ഭൂ​മി നി​ല​വി​ൽ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശ​ത്തി​ല​ല്ല.​മു​ഴു​വ​ൻ ഭൂ​മി​യും തി​രി​കെ ല​ഭി​ക്കാ​തെ ഈ ​ഭൂ​മി മാ​ത്ര​മാ​യി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടു​ബം. ഇ​ക്കാ​ര്യ​വും ക​ള​ക്ട​ർ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു അ​യ​ച്ച റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.
കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ൽ സ​ർ​വേ ന​ന്പ​ർ 238/1ലാ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി. കാ​ഞ്ഞി​ര​ത്തി​നാ​ൽ ജോ​ർ​ജ്, ജോ​സ് എ​ന്നി​വ​ർ​ക്കു ജ​ൻ​മാ​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ലം അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്താ​ണ് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഥ​ലം 2013ൽ ​വ​ന​ഭൂ​മി​യാ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഭൂ​മി തി​രി​കെ കി​ട്ടു​ന്ന​തി​നു ന​ട​ത്തി​യ വ്യ​വ​ഹാ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാ​ഗം ജ​യിം​സ് 2015ലെ ​സ്വാ​ന്ത്ര്യ​ദി​ന​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി.
ഇ​തേ​ത്തു​ട​ർ​ന്നു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​ന്ന നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഒൗ​പ​ചാ​രി​ക അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​തു കൃ​ഷി​ഭൂ​മി​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. ഹ​രി​ത​സേ​ന ചെ​യ​ർ​മാ​ൻ വി.​ടി.​പ്ര​ദീ​പ്കു​മാ​ർ, ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​സു​രേ​ഷ് എ​ന്നി​വ​രു​ടെ ഹ​ര​ജി​യി​ൽ നി​യ​മ​സ​ഭ പെ​റ്റീ​ഷ​ൻ​സ് ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഭൂ​മി കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നു തെ​ളി​ഞ്ഞു.
2020 ഫെ​ബ്രു​വ​രി 10നു ​മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു തു​ല്യ അ​ള​വി​ൽ പ​ക​രം ഭൂ​മി ന​ൽ​കാ​മെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ പ​ക​രം​ഭൂ​മി നി​ർ​ദേ​ശ​ത്തോ​ടു വി​യോ​ജി​ച്ച കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ 1985 ഫെ​ബ്രു​വ​രി 18ലെ ​ഫോ​റ​സ്റ്റ് ട്രി​ബ്യൂ​ണ​ൽ വി​ധി​യും ഭൂ​മി നി​ക്ഷി​പ്ത​മാ​ക്കി വ​നം വ​കു​പ്പ് 2013ൽ ​പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​വും റ​ദ്ദു​ചെ​യ്തു ഭൂ​മി തി​രി​കെ ത​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.
ഭൂ​മി​ക്കു പ​ക​രം ക​ന്പോ​ള​വി​ല ല​ഭ്യ​മാ​ക്കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഏ​പ്രി​ൽ ആ​റി​നു റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​സ്തു​വി​ന്‍റെ ക​ന്പോ​ള​വി​ല ക​ണ​ക്കാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.