ഈ ​മാ​സം എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 13 പേ​രി​ൽ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ഡി​എം​ഒ
Monday, August 10, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഈ ​മാ​സം ഇ​തു​വ​രെ 13 പേ​രി​ൽ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​താ​യും 28 പേ​ർ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ നേ​ടി​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച 90 ആ​ളു​ക​ളി​ൽ ര​ണ്ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​നേ​ടി​യ 183 പേ​രി​ൽ നാ​ലും ആ​ളു​ക​ൾ മ​രി​ച്ചു.
എ​ലി​പ്പ​നി ബാ​ധ ഒ​ഴി​വാ​ക്കു​ന്ന​തി​ൽ പൊ​തു​ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഓ​രോ ഡോ​സ് ക​ഴി​ക്ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാ​ഴ്ച അ​ല്ലെ​ങ്കി​ൽ റി​സ്ക് നി​ല​നി​ൽ​ക്കു​ന്ന സ​മ​യം വ​രെ ഗു​ളി​ക ക​ഴി​ക്ക​ണം. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ, കൃ​ഷി​പ്പ​ണി​ക്കാ​ർ, മൃ​ഗ​പ​രി​പാ​ല​ന രം​ഗ​ത്തു​ള്ള​വ​ർ, മ​ലി​ന​ജ​ല സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ റി​സ്ക് കൂ​ടു​ത​ൽ ഉ​ള്ള​വ​രാ​ണ്. ഗു​ളി​ക ക​ഴി​ക്കു​ന്ന​തി​നു​പു​റ​മേ എ​ലി ന​ശീ​ക​ര​ണം, പ​രി​സ​ര​ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണം.
കൈ​കാ​ലു​ക​ളി​ലെ​യും ശ​രീ​ര​ത്തി​ലെ​യും മു​റി​വ്, വ്ര​ണം എ​ന്നി​വ​യി​ലൂ​ടെ എ​ലി​പ്പ​നി രോ​ഗാ​ണു(​ലെ​പ്റ്റോ സ്പൈ​റ ബാ​ക്ടീ​രി​യ) ശ​രീ​ര​ത്തി​ൽ ക​ട​ന്നാ​ണ് രോ​ഗ​മു​ണ്ടാ​കു​ന്ന​ത്. വ​ളം​ക​ടി പോ​ലു​ള്ള ചെ​റി​യ വ്ര​ണ​ങ്ങ​ളി​ലൂ​ടെ​യോ മു​റി​വി​ലൂ​ടെ​യോ രോ​ഗാ​ണു ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാം. പ്ര​ധാ​ന​മാ​യും എ​ലി​മൂ​ത്ര​ത്തി​ൽ​നി​ന്നാ​ണ് രോ​ഗാ​ണു വെ​ള്ള​ത്തി​ലും ഭ​ക്ഷ​ണ​ത്തി​ലും ക​ല​രു​ന്ന​ത്. ചെ​ളി​യി​ലും വെ​ള​ള​ത്തി​ലും ഇ​റ​ങ്ങി ജോ​ലി ചെ​യ്യു​ന്ന​വ​ർ കൈ​യു​റ​യും കാ​ൽ​മു​ട്ടു​വ​രെ മൂ​ടു​ന്ന ബൂ​ട്ടും ധ​രി​ക്ക​ണം. ജോ​ലി ക​ഴി​ഞ്ഞ് കൈ​കാ​ലു​ക​ൾ സോ​പ്പും, വെ​ള​ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. തു​ട​ക്ക​ത്തി​ൽ ചി​കി​ത്സ ല​ഭി​ച്ചാ​ൽ എ​ലി​പ്പ​നി പൂ​ർ​ണ​മാ​യും ഭേ​ദ​മാ​കു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.