പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി മ​രി​ച്ചു
Wednesday, August 12, 2020 10:32 PM IST
മീ​ന​ങ്ങാ​ടി: പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി മ​രി​ച്ചു. മ​ണി​വ​യ​ൽ രാ​രോ​ത്ത് പ​ണി​യ കോ​ള​നി​യി​ല ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ മി​ഥു​ന​യാ​ണ് (13)കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് മി​ഥു​ന​യെ കി​ട​പ്പു​മു​റി​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ വീ​ട്ടു​കാ​ർ ക​ണ്ട​ത്. കു​ട്ടി​യെ ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. തി​രു​നെ​ല്ലി ആ​ശ്ര​മം സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഈ ​വ​ർ​ഷം ഒ​ന്പ​താം ക്ലാ​സി​ലേ​ക്ക് ജ​യി​ച്ചി​രു​ന്നു. മീ​ന​ങ്ങാ​ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. അ​മ്മ: ചീ​ര​ങ്കി. സ​ഹോ​ദ​ര​ങ്ങ​ൾ: നീ​തു, മേ​ഘ.