ഖാ​ദി കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, August 12, 2020 11:46 PM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള പു​ൽ​പ്പ​ള്ളി ഖാ​ദി വ്യ​വ​സാ​യ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019-20 വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന കെ​ട്ടി​ടം 15 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഖാ​ദി ഓ​ണം മേ​ള പു​ൽ​പ്പ​ള്ളി ഖാ​ദി ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പു​ന​രാ​രം​ഭി​ച്ച ഖാ​ദി നെ​യ്ത്ത് കേ​ന്ദ്ര​ത്തി​ൽ 33-ഓ​ളം ജീ​വ​ന​കാ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കി​യാ​ണ് ഖാ​ദി നെ​യ്ത്ത് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​യി​ഷാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​യ​ന്തി രാ​ജ​ൻ, മേ​ഴ്സി ബെ​ന്നി, പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ഡി. ക​രു​ണാ​ക​ര​ൻ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, സ​ജി വി​രി​പ്പാ​മ​റ്റം, സി.​പി. ജോ​യി, മ​ണി ഇ​ല്ല്യ​ന്പം, ബേ​ബി, സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.