വി​വാ​ഹ ധ​ന​സ​ഹാ​യത്തിന് അപേക്ഷ ക്ഷണിച്ചു
Wednesday, August 12, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: പ്രൊ​ബേ​ഷ​ൻ സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. ര​ണ്ട് വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രു​ന്ന​വ​രു​ടെ പെ​ണ്മ​ക്ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക. ഒ​രു പെ​ണ്‍​കു​ട്ടി​യ്ക്ക് വി​വാ​ഹ ധ​ന​സ​ഹാ​യ​മാ​യി മു​പ്പ​തി​നാ​യി​രം രൂ​പ ല​ഭി​ക്കും. ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നും പ​ര​മാ​വ​ധി ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​വാ​ഹ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും.
അ​പേ​ക്ഷ​ക​ൾ ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്കോ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കോ ന​ൽ​ക​ണം. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൻ​മേ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി, ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​രും പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രും അ​പേ​ക്ഷ​ക​ൾ സാ​മൂ​ഹ്യ​നീ​തി ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. ധ​ന​സ​ഹാ​യം ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ർ​ഹ​ത​പ്പെ​ട്ട വ്യ​ക്തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും.
ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ആ​റ്ല​ക്ഷം​രൂ​പ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഈ ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക​ൾ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ൽ 31 വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 04936 207157.