കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​കൃ​ഷി ന​ശി​ച്ചു
Wednesday, August 12, 2020 11:47 PM IST
മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ അ​ക​മ​ന​ചാ​ലി​ൽ ഇ​രി​ങ്ങോ​ളി​ൽ ബി​ജു​വി​ന്‍റെ 800 ഓ​ളം വാ​ഴ​ക​ൾ നി​ലം​പൊ​ത്തി. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​കു​ന്ന​താ​യി ബി​ജു പ​റ​ഞ്ഞു. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ലം​പൊ​ത്തി​യ​ത്. ബി​ജു​വി​ന്‍റെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ കു​ല​ച്ച നേ​ന്ത്ര വാ​ഴ​ക്കു​ല​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പൂ​ർ​ണ​മാ​യും പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തി​യ​ത്.
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​പ്പെ​ത്താ​റാ​യ വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്. ക​ഷ്ടി​ച്ച് ഒ​രു മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വാ​ഴ​ക​ൾ നി​ലം​പൊ​ത്തി​യ​തി​നാ​ൽ ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ബി​ജു​വി​ന് ഉ​ണ്ടാ​യ​ത്. ബാ​ങ്കി​ൽ നി​ന്നും ലോ​ണ്‍ എ​ടു​ത്ത് ആ​ണ് ബി​ജു കൃ​ഷി ഇ​റ​ക്കി​യ​ത്. മൂ​പ്പെ​ത്തു​ന്ന​തി​ന് മു​ന്പ് കു​ല​ക​ൾ നി​ലം​പൊ​ത്തി​യ​തി​നാ​ൽ ഫ​സ്റ്റ്, സെ​ക്ക​ന്‍റ് ക്വാ​ളി​റ്റി​യി​ലൊ​ന്നും കു​ല​ക​ൾ വി​റ്റ് പോ​വു​ക​യു​മി​ല്ലെ​ന്ന് ബി​ജു പ​റ​യു​ന്നു.
ബി​ജു​വി​നെ പോ​ലെ ത​ന്നെ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് ക​ർ​ഷ​ക​രു​ടെ​യും വാ​ഴ കു​ല​ക​ൾ നി​ലം​പൊ​ത്തി​യി​ട്ടു​ണ്ട് സ​ർ​ക്കാ​രി​ൽ നി​ന്നും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ഇ​ല്ലെ​ങ്കി​ൽ ബി​ജു​വി​നെ പോ​ലെ​യു​ള്ള അ​നേ​കം ക​ർ​ഷ​ക​ർ വ​ഴി​യാ​ധാ​ര​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.