വാ​ളാ​ട് കോ​വി​ഡ് വ്യാ​പ​നം: ആ​രോ​ഗ്യ വ​കു​പ്പി​നും പ​ഞ്ചാ​യ​ത്തി​നും ഗു​രു​ത​ര വീ​ഴ്ചയെന്ന്
Wednesday, August 12, 2020 11:47 PM IST
മാ​ന​ന്ത​വാ​ടി: വാ​ളാ​ട് കോ​വി​ഡ് വ്യാ​പ​നം ആ​രോ​ഗ്യ വ​കു​പ്പി​നും പ​ഞ്ചാ​യ​ത്തി​നും പ​റ്റി​യ ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും ക്വാ​റന്‍റൈ​ൻ തീ​രു​മാ​ന​ത്തി​ല​ട​ക്കം സി​പി​എം രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​താ​യും ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​ക്കു​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​ർ പ​റ​ഞ്ഞു.
വാ​ളാ​ട് രോ​ഗ​വ്യാ​പ​ന​ത്തി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ ടെ​സ്റ്റു​ക​ളും മ​റ്റും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത് കീ​ഴ്മേ​ൽ മ​റി​ഞ്ഞ അ​വ​സ്ഥ​യാ​ണ്. ഭ​ര​ണ സ​മി​തി​യി​ൽ പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ സി​പി​എം ഈ ​വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. സ്വ​ന്തം വീ​ടു​ക​ളി​ൽ പോ​ലും കോ​വി​ഡ് പോ​സി​റ്റീ​വ് ഉ​ള്ള സി​പി​എം കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ പോ​ലും ആ​രോ​ഗ്യ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്പോ​ൾ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് ത​വി​ഞ്ഞാ​ലി​ൽ ന​ട​ക്കു​ന്ന​ത്. വാ​ർ​ഡു​ക​ളി​ലെ ജാ​ഗ്ര​ത സ​മി​തി​യെ പോ​ലും നോ​ക്കു​കു​ത്തി​ക​ളാ​ക്കി സി​പി​എം നി​ർ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ചെ​യ്തു വ​രു​ന്ന​ത്. സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വാ​ളാ​ട് ഉ​രു​വി​നെ അ​റു​ത്ത് മാം​സ വി​ൽ​പ​ന അ​ട​ക്കം ന​ട​ത്തി​യ​ത് സി​പി​എ​മ്മും ആ​രോ​ഗ്യ വ​കു​പ്പും അ​റി​ഞ്ഞു കൊ​ണ്ട് ത​ന്നെ​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള​ട​ക്കം ജി​ല്ല​യി​ലെ ഉ​ന്ന​ത പോ​ലീ​സ്, ആ​രോ​ഗ്യ, റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ഇ​തു​വ​രെ യാ​തൊ​രു വി​ധ ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​രാ​യ എം.​ജി. ബാ​ബു, വി.​കെ. ശ​ശി​ധ​ര​ൻ, എ​ൽ​സി ജോ​യ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.