പു​ൽ​പ്പ​ള്ളിയെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു നീ​ക്കു​ന്ന​തി​നു നി​വേ​ദ​നം
Thursday, August 13, 2020 11:30 PM IST
പു​ൽ​പ്പ​ള്ളി:​ ടൗ​ണി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചാം വാ​ർ​ഡി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ജി​മോ​ൻ എ​ന്നി​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.
ദി​വ​സ​ങ്ങ​ളോ​ളം പു​ൽ​പ്പ​ള്ളി ടൗ​ണ്‍ പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ടൗ​ണി​ൽ​നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ മീ​നം​കൊ​ല്ലി​യി​ൽ ഒ​രാ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ടൗ​ണി​ൽ പ്ര​ധാ​ന​പാ​ത​യോ​ടു ചേ​ർ​ന്നു ഒ​രു ഭാ​ഗ​ത്തെ ക​ട​ക​ൾ വീ​ണ്ടും അ​ട​ച്ചി​ടേ​ണ്ടി​വ​ന്നി​രി​ക്ക​യാ​ണ്. ഇ​തു വ്യാ​പാ​രി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ചി​ട്ടി,വാ​യ്പ,വാ​ട​ക,വൈ​ദ്യു​തി-​ഫോ​ണ്‍ ബി​ല്ല്, ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം, നി​കു​തി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വ്യാ​പാ​രി​ക​ൾ വ​ല​യു​ക​യാ​ണ്.
മീ​നം​കൊ​ല്ലി​യി​ല കോ​വി​ഡ് ബാ​ധി​ത​നു ടൗ​ണി​ൽ സ​ന്പ​ർ​ക്ക​മി​ല്ല. ഈ​യാ​ഴ്ച ഏ​ഴു പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പെ​രി​ക്ക​ല്ലൂ​ർ പ്ര​ദേ​ശം ടൗ​ണി​ൽ​നി​ന്നു 10 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ്. പെ​രി​ക്ക​ല്ലൂ​ർ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ഒ​രാ​ൾ ടൗ​ണി​ൽ​നി​ന്നു മൂ​ന്നു കി​ലോ​മീ​റ്റ​ർ മാ​റി ചെ​റ്റ​പ്പാ​ല​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്.
നി​ല​വി​ൽ ടൗ​ണി​ൽ കോ​വി​ഡ് ബാ​ധി​ത​ർ ഇ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ​ക്കാ​ല വ്യാ​പാ​രം മു​ന്നി​ൽ​ക്ക​ണ്ട് ബ​ത്തേ​രി​യി​ലേ​തു​പോ​ലെ പു​ൽ​പ്പ​ള്ളി​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ക്കു​ന്നു.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണ് ടൗ​ണി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​തെ​ന്നു നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.