പ​രി​സ്ഥി​തി ക​ര​ട് വി​ജ്ഞാ​പ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Friday, August 14, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും 53.60 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ആ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്ര​ല​യ​ത്തി​ന്‍റെ ക​ര​ട് നി​ർ​ദ്ദേ​ശം തീ​ർ​ത്തും ക​ർ​ഷ​ക ദ്രോ​ഹ​മാ​ണെ​ന്നു കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​ത​നു​സ​രി​ച്ചു വൈ​ത്തി​രി താ​ലൂ​ക്കി​ലെ ത​രി​യോ​ട്, പൊ​ഴു​ത​ന, കു​ന്ന​ത്തി​ട​വ​ക, അ​ച്ചൂ​രാ​നം വി​ല്ലേ​ജു​ക​ളി​ലെ ജ​ന​ങ്ങ​ൾ കു​ടി​യി​റ​ങ്ങേ​ണ്ടി വ​രു​മെ​ന്ന് സ​മി​തി പ​റ​ഞ്ഞു. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യി​ൽ 10 പേ​രി​ൽ ര​ണ്ട് പേ​രെ മാ​ത്ര​മേ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളു. ഇ​ത് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
സ്വ​ന്തം മ​രം ന​ട്ടു​വ​ള​ർ​ത്തി​യ ക​ർ​ഷ​ക​ൻ മ​രം മു​റി​ക്കു​ന്ന​തി​നാ​യ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​നു​വാ​ദം വാ​ങ്ങ​ണം. നി​ര​ന്ത​രം വ​ന്യ​മൃ​ഗ ശ​ല്യ​ത്താ​ലും കൃ​ഷി നാ​ശ​വും കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ന്പോ​ൾ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ത്തി​ന്‍റെ പേ​രി​ൽ വീ​ണ്ടും ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​രു​നെ​ല്ലി മേ​ഖ​ല​യെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ആ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​വും പി​ൻ​വ​ലി​ക്ക​ണം.
യോ​ഗ​ത്തി​ൽ ടി.​കെ. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, വി.​പി. വ​ർ​ക്കി, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, പി.​പി. ഷൈ​ജ​ൽ, എ.​സി. സി​നോ​ജ്, സി.​പി. അ​ഷ​റ​ഫ്, ജോ​ജോ ജോ​ണ്‍, ഇ.​പി. ജേ​ക്ക​ബ്, പു​ഷ്പ വൈ​ത്തി​രി, കെ. ​അ​ലി, കെ.​ടി. ന​സീ​ർ, സെ​യ്ഫു വൈ​ത്തി​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.