കോവിഡ് ടെസ്റ്റ്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കും
Friday, August 14, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ച​ർ​ച്ച ന​ട​ത്തി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്കാ​ളി​ത്വം കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​ത് രോ​ഗ​ബാ​ധ​യേ​ൽ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കും.
സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ടെ​സ്റ്റിം​ഗ് ഫീ​സി​ലാ​യി​രി​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. കോ​വി​ഡ്-19 രോ​ഗ നി​ർ​ണ​യ​ത്തി​നാ​യി വ​രു​ന്ന​വ​ർ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് ആ​യാ​ലും ഇ​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ്-19 രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ എ​ല്ലാ​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡേ.​ആ​ർ. രേ​ണു​ക, സി​എ​ഫ്എ​ൽ​ടി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.