പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: ക​ര​ടു​വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി
Friday, August 14, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മാ​യി 53.60 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​തി​നു​ള്ള ക​ര​ടു​വി​ജ്ഞാ​പ​നം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
വ​യ​നാ​ട് മ​ല​പ്പു​റം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ര​ട​ക്കം അ​നേ​കം ആ​ളു​ക​ൾ​ക്കു ദോ​ഷം ചെ​യ്യു​ന്ന വ്യ​വ​സ്ഥ​ക​ളാ​ണ് ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള​ത്. വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന താ​മ​സ​ക്കാ​രു​ടെ എ​ണ്ണം തെ​റ്റാ​ണ്. ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ട​യും ജീ​വി​തം വ​ഴി​മു​ട്ടി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു സെ​മി​നാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ആന്‍റോ മ​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി നി​ര​പ്പേ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജോ​ർ​ജു​കു​ട്ടി വി​ല​ങ്ങ​പ്പാ​റ, സൈ​മ​ണ്‍ ആ​ന​പ്പാ​റ, അ​ഡ്വ.​ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ, തോ​മ​സ് ആ​ര്യ​മ​ണ്ണി​ൽ, ജ​യിം​സ് മ​റ്റ​ത്തി​ൽ, അ​ഡ്വ.​ഷാ​ജി തോ​പ്പി​ൽ, ജോ​സ് കു​റു​ന്പാ​ല​ക്കാ​ട്ട്, ലൗ​ലി ഇ​ല്ലി​ക്ക​ൽ, ജോ​യി ചെ​ട്ടി​മാ​ട്ടേ​ൽ, ജോ​ജ​ൻ വ​ട​ക്കേ​ക്കു​റ്റി​യാ​നി, ജി​ൽ​സ് മേ​ക്ക​ൽ, ജോ​യി തെ​ക്കേ​മ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റേ​ഷ​ൻക​ടകൾ​
ഞാ​യ​റാ​ഴ്ച തു​റ​ക്കും

ക​ൽ​പ്പ​റ്റ: റേ​ഷ​ൻ ക​ട​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​യ​തി​നാ​ൽ നാ​ളെ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.