യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, September 15, 2020 9:47 PM IST
പു​ൽ​പ്പ​ള്ളി: ന​ട​വ​യ​ൽ റോ​ഡി​ലെ വേ​ലി​യ​ന്പ​ത്തി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ആ​ന​പ്പാ​റ പു​ത്ത​ൻ​വീ​ട് ഫി​ലി​പ്പ്-​ഷൈ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കെ​നി ഫി​ലി​പ്പാ​ണ്(25)​മ​രി​ച്ച​ത്.

കെ​നി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ഗു​ഡ്സ് ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് കെ​നി. സ​ഹോ​ദ​രി: കെ​സി​യ ഫി​ലി​പ്പ്.