ചീ​യ​ന്പം തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​ന്നാ​ൾ 24 മു​ത​ൽ
Tuesday, September 15, 2020 11:28 PM IST
പു​ൽ​പ്പ​ള്ളി: സ​ർ​വ്വ​മ​ത തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ൾ 24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ ന​ട​ത്തും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് ശു​ശ്രൂ​ഷ​ക​ൾ മാ​ത്ര​മാ​യാ​ണ് ഈ ​വ​ർ​ഷം പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.
24ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ത​ല​ശ്ശേ​രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന പ​താ​ക വി​കാ​രി ഉ​യ​ർ​ത്തു​ന്ന​തോ​ടു കൂ​ടി പെ​രു​ന്നാ​ൾ ആ​രം​ഭി​ക്കും. 24 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്ക്കാ​ര​വും എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ബാ​വ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തും.
ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യും 8.30 ന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബ്ബാ​ന​യും വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും തു​ട​ർ​ന്ന് കു​രി​ശി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തും. സ​മാ​പ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 8.30ന് ​അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ബാ​വാ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യും തു​ട​ർ​ന്ന് കു​രി​ശി​ങ്ക​ൽ ധൂ​പ പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തും.
ആ​രാ​ധ​നാ സ​മ​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള വേ​ള​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ദേ​വാ​ല​യ​ത്തി​ൽ ക​ട​ന്നു​വ​രു​ന്ന​തി​നും പ്രാ​ർ​ത്ഥി​ക്കു​ന്ന​തി​നും നേ​ർ​ച്ച കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ഒ​ക്ടോ​ബ​ർ നാ​ല് വ​രെ ദേ​വാ​ല​യം മു​ഴു​വ​ൻ സ​മ​യ​വും തു​റ​ന്നി​ടു​ക​യും ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും. ഓ​ണ്‍​ലൈ​ൻ സം​ഗീ​ത മ​ത്സ​രവും ​ന​ട​ത്ത​പ്പെ​ടും. പെ​രു​ന്നാ​ൾ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ, പ്രാ​ർ​ത്ഥ​ന, കു​ർ​ബ്ബാ​ന, ആ​നീ​ദെ മു​ത​ല​യാ​വ​ക്കു​ള്ള പേ​രു​ക​ൾ, പ്രാ​ർ​ത്ഥ​നാ വി​ഷ​യ​ങ്ങ​ൾ, പെ​രു​ന്നാ​ൾ വി​ഹി​തം, അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പെ​രു​ന്നാ​ൾ ര​ജി​സ്ട്രേ​ഷ​ൻ മു​ത​ലാ​യ​വ 9495776778, 9946316560 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ചോ വാ​ട്ട്സാ​പ്പ് വ​ഴി​യോ അ​റി​യി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ പ​ള്ളി​യു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജ്(facebook.com/cheeyambampalli) വ​ഴി ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ വി​കാ​രി ഫാ. ​ഫി​ലി​പ്പ് ചാ​ക്കോ അ​ര​ത്ത​മ്മാ​മൂ​ട്ടി​ൽ, ട്ര​സ്റ്റി റെ​ജി ആ​യ​ത്തു​കു​ടി​യി​ൽ, സെ​ക്ര​ട്ട​റി കെ.​ഡി. എ​ൽ​ദോ​സ് ക​ണി​യാ​ട്ടു​കു​ടി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.