പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച 23 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Tuesday, September 15, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പി​എം​എ പ​ദ്ധ​തി​യി​യി​ൽ മു​ട്ടി​ൽ ചീ​പ്രം പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ നി​ർ​മി​ച്ച 23 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ബ​ൽ​പ്രീ​ത് സിം​ഗ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ടു​ക​ളി​ലേ​ക്കു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ൻ​സി സ​ണ്ണി, അം​ഗ​ങ്ങ​ളാ​യ എം.​ഒ. ദേ​വ​സ്യ, ബി​ന്ദു പ്ര​താ​പ​ൻ, പി.​സി. അ​യ്യ​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ര​മ​നാ​ഥ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​സി. മ​ജീ​ദ്,പി.​സി. ഫ്ളോ​റി,ഫി​ലോ​മി​ന,സി.​എം. ജോ​ണ്‍,ട്രൈ​ബ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ശ​ശി പ​ന്നി​ക്കു​ഴി, പി.​എം. ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 550 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് ര​ണ്ടു കി​ട​പ്പു​മു​റി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള വീ​ടു​ക​ൾ. മു​ട്ടി​ൽ ട്രൈ​ബ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത്. കാ​രാ​പ്പു​ഴ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്നു മാ​റ്റി​യ കു​ടും​ബ​ങ്ങ​ളാ​ണ് ചീ​പ്ര​ത്തു​ള്ള​ത്.