ചി​കി​ത്സ​യ്ക്കി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക മ​രി​ച്ചു
Wednesday, September 16, 2020 9:35 PM IST
മ​ക്കി​യാ​ട്: വി​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക മ​രി​ച്ചു. കാ​ഞ്ഞി​ര​ങ്ങാ​ട് പൊ​ന്ത​ൻ​കു​ഴി​യി​ൽ പ​രേ​ത​നാ​യ ശി​വ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ​യാ​ണ്(67)​ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ത​ങ്ക​മ്മ​യെ ചൊ​വ്വാ​ഴ്ച​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ദി​വ​സ​ങ്ങ​ൾ മു​ന്പ് തൊ​ണ്ട​ർ​നാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മ​രു​ന്നി​നു​പോ​യ ത​ങ്ക​മ്മ​യ്ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ഗ​മ​നം.

സം​സ്കാ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു ഇ​ന്നു ന​ട​ത്തും. മ​ക്ക​ൾ: ബി​ജു (അ​സി.​എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സ്, പ​ന​മ​രം), ബി​ന്ദു, ബി​നു, ബി​ജി. മ​രു​മ​ക്ക​ൾ: സി​ന്ധു(​അ​ധ്യാ​പി​ക, ഗ​വ. ഹൈ​സ്കൂ​ൾ, വ​ടു​വ​ൻ​ചാ​ൽ), മു​ര​ളി, സ​ന്ധ്യ, വി​നോ​ദ്(​ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ൻ, മാ​ന​ന്ത​വാ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, പ​ര​മു, ല​ക്ഷ്മി​ക്കു​ട്ടി, ശാ​ന്ത, ശോ​ഭ, പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ.