ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ധ​ന​സ​ഹാ​യ വാ​യ്പാ പ​ദ്ധ​തി
Wednesday, September 16, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: കാ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ധ​ന​സ​ഹാ​യ വാ​യ്പാ പ​ദ്ധ​തി​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. ജി​ല്ല​യി​ലെ എ​ല്ലാ ക്ഷീ​ര ക​ർ​ഷ​ക​രും പ​ദ്ധ​തി​യി​ലൂ​ടെ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന വാ​യ്പ ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ 56 പ്രാ​ഥ​മി​ക ക്ഷീ​ര സം​ഘ​ങ്ങ​ളി​ലൂ​ടെ 19539 ക്ഷീ​ര​ക​ർ​ഷ​ക​ർ പാ​ല​ള​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 5534 ക്ഷീ​ര ക​ർ​ഷ​ക​ർ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ധ​ന​സ​ഹാ​യ വാ​യ്പ പ​ദ്ധ​തി​യി​ലു​ള്ള​വ​രാ​ണ്. ജൂ​ണ്‍ മാ​സം മു​ത​ൽ ഈ ​മാ​സം 15 വ​രെ​യാ​യി 11027 ക്ഷീ​ര ക​ർ​ഷ​ക​ർ ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യും 10487 അ​പേ​ക്ഷ​ക​ൾ വി​വി​ധ ബാ​ങ്കു​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 973 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി 4,48,46,546 രൂ​പ വി​വി​ധ ബാ​ങ്കു​ക​ളി​ലൂ​ടെ ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​തു​വ​രെ കി​സാ​ൻ ക്രെ​ഡി​റ്റ് ധ​ന​സ​ഹാ​യ വാ​യ്പ ന​ൽ​കി ക​ഴി​ഞ്ഞു.
വി​വി​ധ ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാ​ന്പ് ന​ട​ത്തി ബാ​ങ്കു​ക​ൾ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ധ​ന​സ​ഹാ​യ വാ​യ്പ നേ​രി​ട്ട് അ​നു​വ​ദി​ച്ച് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.