ആ​ർ​ടി​ഒ മാ​രും വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രും പ​ണി​മു​ട​ക്കി
Wednesday, September 16, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള അ​സി​സ്റ്റ​ന്‍റ്് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​നാ​ട് ആ​ർ​ടി​ഒ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി സ​ബ് ആ​ർ​ടി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ​ണി​മു​ട​ക്കി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ സ്പെ​ഷ​ൽ റൂ​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ ജോ​യി​ന്‍റ് ആ​ർ​ടി​ഒ മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, സേ​ഫ് കേ​ര​ള പ​ദ്ധ​തി​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, അ​ന്യാ​യ​മാ​യ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​രും സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തി.
ജീ​വ​ന​ക്കാ​ർ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. വ​യ​നാ​ട് ആ​ർ​ടി​ഒ എ​സ്. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ എ​ൻ. ത​ങ്ക​രാ​ജ​ൻ, വ​യ​നാ​ട് ജോ​യി​ന്‍റ് ആ​ർ​ടി​ഒ സാ​ജു ബ​ക്ക​ർ, ബ​ത്തേ​രി ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി. ​പ​ത്മ​കു​മാ​ർ, കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ പി. ​സു​നീ​ഷ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി യു.​ടി. മു​ഹാ​ദ്, ക​ഐം​വി​ഡി​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.