ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 24 ന്
Wednesday, September 16, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 24 ന് ​രാ​വി​ലെ 11.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ചെ​റു​കു​ന്നി​ലെ 60 സെ​ന്‍റ് സ്ഥ​ല​ത്ത് 42 ഭ​വ​ന​ങ്ങ​ൾ അ​ട​ങ്ങി​യ സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 5.55 കോ​ടി രൂ​പ​യു​ടെ ഭ​വ​ന​സ​മു​ച്ച​യ​വും 1.07 കോ​ടി രൂ​പ​യു​ടെ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​യും ഉ​ൾ​പ്പെ​ടെ 6.62 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ന്നാ​ർ ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന ക​ന്പ​നി​യാ​ണ് ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 97 ശ​ത​മാ​നം വീ​ടു​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 83 ശ​ത​മാ​നം വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളാ​ണ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം 101 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ൽ 29 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് 24 ന് ​ന​ട​ക്കു​ന്ന​ത്. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം നി​ർ​വ​ഹി​ക്കും. എം​പി, എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്ട​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.