കി​ണ​ർ റീ​ചാ​ർ​ജിം​ഗ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, September 16, 2020 10:44 PM IST
മാ​ന​ന്ത​വാ​ടി: വേ​ന​ൽ​ക്കാ​ല​ത്തു വ​റ്റു​ന്ന കി​ണ​റു​ക​ളി​ൽ കു​ടി​വെ​ള്ളം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കി​ണ​ർ റീ​ച്ചാ​ർ​ജിം​ഗ് പ​ദ്ധ​തി ന​ട​പ്പാ​ക്കി ന​ബാ​ർ​ഡ് കെഎ​ഫ്ഡ​ബ്ല്യു സോ​യി​ൽ പ്രൊ​ജ​ക്റ്റ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ട്ടി​ല​യം, പോ​ർ​ലോം നീ​ർ​ത്ത​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന നൂ​ത​ന പ​ദ്ധ​തി​യാ​ണി​ത്.
വ​ർ​ഷം തോ​റും കി​ണ​റ്റി​ലെ ജ​ല ല​ഭ്യ​ത കു​റ​യു​ന്ന​തു വ​ഴി കി​ണ​ർ വ​റ്റി​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, കി​ണ​റു​ക​ളി​ലെ ജ​ലം വ​റ്റു​ന്ന​ത​നു​സ​രി​ച്ച് കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ജ​ല മ​ലി​നീ​ക​ര​ണം കു​റ​ക്കു​ക, ഭൂ​ഗ​ർ​ഭ ജ​ല സ​മൃ​ദ്ധി ഉ​റ​പ്പു വ​രു​ത്തു​ക, വ​ർ​ഷം മു​ഴു​വ​ൻ സു​ര​ക്ഷി​ത കു​ടി​വെ​ള്ളം ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് കി​ണ​ർ റീ ​ചാ​ർ​ജിം​ഗ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പു​ര​മു​ക​ളി​ൽ പെ​യ്യു​ന്ന മ​ഴ​വെ​ള്ള​ത്തെ പൈ​പ്പ് വ​ഴി ശേ​ഖ​രി​ച്ചു ഒ​രു ഫി​ൽ​റ്റ​ർ ടാ​ങ്കി​ലൂ​ടെ ക​ട​ത്തി​വി​ട്ട് മ​ഴ​വെ​ള്ള​ത്തി​ലെ ജ​ല മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി പൈ​പ്പ് വ​ഴി കി​ണ​റ്റി​ലേ​ക്ക് ശേ​ഖ​രി​ക്കു​ന്ന രീ​തി​യാ​ണ് കി​ണ​ർ റീ​ചാ​ർ​ജിം​ഗ്.
ക​രി, ന​ല്ല ത​രി​യു​ള്ള പു​ഴ മ​ണ​ൽ, മെ​റ്റ​ൽ ചി​പ്സ്, പു​ഴ​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ചെ​റി​യ പ​ര​ൽ ക​ല്ലു​ക​ൾ, ഫൈ​ബ​ർ നെ​റ്റ് എ​ന്നി​വ​യാ​ണ് ഫി​ൽ​റ്റ​ർ ടാ​ങ്കി​ലെ ഫി​ൽ​റ്റ​ർ മീ​ഡി​യ ആ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം പു​റ​മു​ക​ളി​ൽ പെ​യ്തി​റ​ങ്ങു​ന്ന മൂ​ന്ന് ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ മ​ഴ​യി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ കി​ണ​റി​ൽ റീ​ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ച്ചാ​ൽ വ​ർ​ഷം മു​ഴു​വ​ൻ ഗു​ണ​മേ· ഉ​ള്ള കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ സാ​ധി​ക്കും.
ക​ഴി​ഞ്ഞ വ​ർ​ഷം യൂ​ണി​സെ​ഫ്ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കി​യ കി​ണ​ർ റീ​ചാ​ർ​ജിം​ഗ് പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​യി​രു​ന്നു. വേ​ന​ൽ​ക്കാ​ല​ത്തു കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത 20 കി​ണ​റു​ക​ൾ ആ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ട്ടി​ല​യം പ്ര​ദേ​ശ​ത്തെ നി​ര​വി​ൽ​പു​ഴ എ​യു​പി സ്കൂ​ളി​ലെ കി​ണ​റും ഉ​ൾ​പ്പെ​ടു​ന്നു. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും വി​ല്ല​ജ് നീ​ർ​ത്ത​ട ക​മ്മി​റ്റി​യും നേ​തൃ​ത്വം ന​ൽ​കു​ന്നു.