അ​ക്ഷ​യ കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Friday, September 18, 2020 12:05 AM IST
ന​ട​വ​യ​ൽ: മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി ടൗ​ണാ​യ ന​ട​വ​യ​ലി​ൽ അ​ക്ഷ​യ കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ന​ട​വ​യ​ലി​ൽ അ​ക്ഷ​യ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ങ്കി​ലും ഇ​ത് വ​രെ കേ​ന്ദ്രം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

നി​ല​വി​ൽ സ്വ​കാ​ര്യ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ആ​ളു​ക​ൾ ഓ​ണ്‍​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത്. ന​ട​വ​യ​ലി​ൽ അ​ക്ഷ​യ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​വ​യ​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു.